ന്യൂഡൽഹി: കോവിഡ് കാലത്ത് ലോകത്തെ ഏറ്റവും ശ്രദ്ധയാകർഷിച്ച രാഷ്ട്രീയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.അമേരിക്കൻ റിസർച്ച് സംഘടന നടത്തിയ സർവേ റിപ്പോർട്ടി ലാണ് മോദിക്ക് ഭൂരിപക്ഷം ലഭിച്ചത്. 75 ശതമാനം പേരും മോദിയെ പിന്തുണക്കുന്നവരാണ്. വിയോ ജിപ്പ് പ്രകടിപ്പിക്കുന്നത് 20 ശതമാനം പേർ മാത്രം. മോദിക്കൊപ്പം ബിജെപിക്കും ജനപിന്തുണ കൂടി.55 ശതമാനം പേരും വോട്ട് ചെയ്തത് മോദിക്കാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനു നെഗറ്റീവ് വോട്ടുകളാണ് ലഭിച്ചത്. ബോറിസിനെ തിരെ വോട്ട് ചെയ്തവരേക്കാൾ വളരെ കുറവായിരുന്നു പിന്തുണച്ചവരുടെ എണ്ണം. യുഎസ് പ്രസി ഡന്റ് ഡോണൾഡ് ട്രംപ് ഒൻപതാം സ്ഥാനത്താണുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

13 രാജ്യങ്ങളിൽനിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തിയായിരുന്നു സർവേ നടന്നത്. ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇറ്റലി, ജപ്പാൻ, മെക്സികോ, ദക്ഷിണ കൊറിയ, സ്പെയിൻ, യുകെ, യുഎൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള നേതാക്കളെയാണു പരിഗണിച്ചത്.