ന്യൂഡൽഹി : ഒരാൾ ഹിന്ദുവാണെങ്കിൽ അവൻ ദേശസ്‌നേഹിയായിരിക്കുമെന്നും അതായി രിക്കും അവന്റെ അടിസ്ഥാന സ്വഭാവമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ജെ.കെ.ബജാജും എം.ഡി.ശ്രീനിവാസും ചേർന്ന് രചിച്ച 'മേക്കിങ് ഓഫ് എ ഹിന്ദു; ബാക്ക് ഗ്രൗണ്ട് ഓഫ് ഗാന്ധിജീസ് ഹിന്ദ് സ്വരാജ്' പുസ്തകം പ്രകാശനം ചെയ്യുന്ന പരിപാടിയിൽ സംസാരിക്കു കയായിരുന്നു മോഹൻ ഭാഗവത്. ദേശസ്‌നേഹം ഉത്ഭവിക്കുന്നത് അവന്റെ ധർമ്മത്തിൽ നിന്നാണെന്ന മഹാത്മാഗാന്ധിയുടെ പരാമർശം ഉദ്ധരിച്ചുകൊണ്ടായിരുന്നു ആർഎസ്എസ് മേധാവിയുടെ പ്രസ്താവന.

'സംഘം ഗാന്ധിജിയെ തട്ടിയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന ഊഹാപോഹങ്ങളുടെ ആവശ്യമില്ല. അദ്ദേഹത്തെ പോലുള്ള മികച്ച വ്യക്തിത്വങ്ങളെ ആർക്കും തട്ടിയെടുക്കാൻ കഴിയില്ല', മോഹൻ ഭഗവത് പറഞ്ഞു.മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ആധികാരിക പണ്ഡിത ഗവേഷണ രേഖയായി ഈ പുസ്തകത്തെ വിശേഷിപ്പിച്ച ഭഗവത്, തന്റെ മാതൃരാജ്യത്തോടുള്ള സ്‌നേഹം ആത്മീയത യിൽ നിന്ന് ഉത്ഭവിക്കുന്നതിനാൽ തന്റെ ധർമ്മവും ദേശസ്നേഹവും വ്യത്യസ്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.തന്റെ ദേശസ്നേഹം ഉത്ഭവിച്ചത് തന്റെ ധർമ്മത്തിൽ നിന്നാണെന്ന് ഗാന്ധിജി പറ ഞ്ഞിരുന്നു, ധർമ്മം കേവലം മതത്തെ അർത്ഥമാക്കുന്നില്ലെന്നും അത് മതത്തേക്കാൾ വിശാലമാ ണെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.

'ആരെങ്കിലും ഹിന്ദുവാണെങ്കിൽ, അവൻ ദേശസ്‌നേഹിയാകണം, അതായിരിക്കും അവന്റെ അല്ലെങ്കിൽ അവളുടെ അടിസ്ഥാന സ്വഭാവവും പ്രകൃതവും. ചില സമയങ്ങളിൽ നിങ്ങൾക്ക് അവന്റെ അല്ലെങ്കിൽ അവളുടെ ദേശസ്നേഹത്തെ ഉണർത്തേണ്ടിവരും, പക്ഷേ ഹിന്ദുവായൊ രുവന് ഒരിക്കലും ഇന്ത്യാ വിരുദ്ധനാകാൻ കഴിയില്ല. തന്റെ രാജ്യത്തെ സ്‌നേഹിക്കുന്ന ഒരാൾ ആ ഭൂമിയെ മാത്രം സ്‌നേഹിക്കുന്നു എന്നല്ല അർഥമാക്കുന്നത്, അവിടുത്തെ ജനത, നദികൾ, സംസ്‌കാരം, പാരമ്പര്യങ്ങൾ, എല്ലാം അർത്ഥമാക്കുന്നു'അദ്ദേഹം കൂട്ടിച്ചേർത്തു