ലോക്ഡൗൺ പ്രതിസന്ധിയിൽ വിദേശരാജ്യങ്ങളിലേക്കുള്ള യാത്രയൊക്കെ ഒഴിവാക്കിയിരിക്കുകയായിരുന്നു മലയാളത്തിന്റെ താരരാജക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും.എന്നാൽ കഴിഞ്ഞ ദിവസം ഇരുവർക്കും യുഎഇ ഗോൾഡൻ വിസ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വിസ കൈപ്പറ്റുന്നതിനായി മോഹൻലാലും മമ്മൂട്ടിയും യുഎഇയിൽ എത്തിയിരുന്നു. ഇപ്പോഴിത താരരാജക്കന്മാ്ർ ഒരുമിച്ചുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ആഘോഷമാക്കുകയാണ് ആരാധകർ. ചിത്രത്തിൽ സിമ്പിൾ ലുക്കിലെത്തിയ മമ്മൂട്ടിയെയാണ് കാണാൻ സാധിക്കുന്നത്. എന്നാൽ മോഹൻലാൽ സ്‌റ്റൈലിഷായാണ് ചടങ്ങിലെത്തിയത്.

 

വിവിധ മേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്. മലയാള സിനിമയിൽ നിന്നുള്ള വ്യക്തികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് ഇന്ത്യൻ സിനിമയിൽ നിന്ന് ഷാറൂഖ് ഖാൻ, സഞ്ജയ് ദത്ത് എന്നിവർക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു.