ഴിഞ്ഞ മാസം ബാങ്കിങ് മേഖലയിൽ ഉണ്ടായ തകർച്ചയിൽ എല്ലാവരെയും ഞെട്ടിച്ചതാണ്. അതിൽ നിന്നും കരകയറി എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണെന്ന് യു എസ് നിക്ഷേപകനായ ജെറെമി ഗ്രാന്ഥം പറയുന്നു. കൂടുതൽ ശക്തമായി പ്രതിസന്ധി തിരിച്ചു വരും എന്നാണ് അദ്ദേഹം പറയുന്നത്.

2000 ലെ ഡോട്ട് കോം തകർച്ചയും 2007.2008 കാലഘട്ടത്തിലെ വൻ സാമ്പത്തിക മാന്ദ്യവും കൃത്യമായി പ്രവചിച്ച് ശ്രദ്ധേയനായ നിക്ഷേപകനാണ് ജെറെമി ഗ്രാന്ഥം. കടുത്ത സാമ്പത്തിക മാന്ദ്യമായിരിക്കും വരിക എന്ന് അദ്ദേഹം പറയുന്നു. ഈ തകർച്ചയിൽ സൂപ്പർ ബബിളുകൾ ഇല്ലാതെയാകുമെന്നും അദ്ദേഹം പറയുന്നു. തന്റെ ജീവിതത്തിനിടയിൽ നിരവധി സാമ്പത്തിക തകർച്ചകൾ കാണുകയും നിരവധി തകർച്ചകൾ പ്രവചിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഈ 84 കാരൻ.

സി എൻ എന് നൽകിയ ഒരു പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് കഴിഞ്ഞ മാസത്തെ ബാങ്കിങ് പ്രതിസന്ധി വെറുമൊരു തുടക്കം മാത്രമായിരുന്നു എന്നാണ്. ഇനി തകർച്ച മറ്റ് മേഖലകളിലേക്കും വ്യാപിക്കും. പിന്നീട് എന്താണ് സംഭവിക്കുന്നതെന്ന് ഊഹിക്കാൻ പോലുമാവില്ലെന്നും അദ്ദേഹം പറയുന്നു. കോവിഡ് കാലത്ത് ബാങ്ക് പലിശ നിരക്കുകൾ കുത്തനെ കുറച്ചതും, വിവിധ ഭരണകൂടങ്ങൾ പലവിധ ധനസഹായങ്ങളിലൂടെ വിപണിയിലേക്ക് പണമൊഴുക്കിയതും തകർച്ചക്ക് കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വിപണിയിൽ പണം ധാരാളമായി ഒഴുകിയെത്തിയപ്പോൾ ആസ്തി വിലകൾ സ്വാഭാവികമായും കൂടി. ഓഹരികൾ, വീടുകൾ, ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികൾ എന്നിവയുടെ എല്ലാം വില കുത്തനെ ഉയർന്നു. പിൻഞ്ഞീട് 2022 ൽ അതെല്ലാം കുത്തനെ താഴുകയും ചെയ്തു. ഇക്കാര്യവും അന്നു തന്നെ ഗ്രന്ഥം പ്രവചിച്ചിരുന്നു. ഇനി വരുന്നത് ഇതിലും ഭീകരമായ സാഹചര്യമാണെന്നാണ് അദ്ദേഹം പറയുന്നത്.