മുംബൈ: ജൈനമത സന്യാസി അമ്പലത്തിൽ തൂങ്ങിമരിച്ചു. 71 കാരനായ മനോഹർ ലാൽ മുനി മഹാരാജ് ആണ് ജൈനക്ഷേത്രത്തിൽ തൂങ്ങി മരിച്ചത്. ബുധനാഴ്ച രാത്രിമുംബൈയിലെ ഘട്ട്കോപ്പർ എന്ന സ്ഥലത്താണ് സംഭവം.

അമ്പലത്തിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സ്വപ്നത്തിൽ ഗുരു പ്രത്യക്ഷപ്പെട്ടതായും ഭൂമിയിലെ തന്റെ ജോലി പൂർത്തിയായെന്നും ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുണ്ട്.

മരണവുമായി ബന്ധപ്പെട്ട് സംശയങ്ങളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പ് അതിന്റെ തെളിവാണെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു. കുടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. അസ്വാഭാവികമരണത്തിന് കേസ് എടുത്തതായും മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.