ന്യൂഡൽഹി: നടി ലീന മരിയ പോൾ ഉൾപ്പെട്ട 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നാലുപേർ കൂടി അറസ്റ്റിൽ. ഡൽഹി പൊലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റേതാണ് നടപടി. വ്യവസായിയുടെ ഭാര്യയെ കബിളിപ്പിച്ച് 200 കോടി തട്ടിയെന്നതാണ് കേസ്. ഞായറാഴ്ചയാണ് ലീനയെ അറസ്റ്റ് ചെയ്തത്.

നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട ലീനയുടെ പങ്കാളി സുകേഷ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ ആണ്. സുകേഷ് ഉപയോഗിച്ച ഐ ഫോൺ പരിശോധനയ്ക്കായി ഗുജറാത്തിലെ ലബോറട്ടറിയിൽ അയച്ചു

മുൻ ഫോർട്ടിസ് ഹെൽത്ത്‌കെയർ പ്രമോട്ടർ ഷിവിന്ദർ സിങിന്റെ ഭാര്യ അതിഥി സിങിനെ കബളിപ്പിച്ച് 200 കോടി ലീന അടങ്ങുന്ന സംഘം തട്ടിയെടുക്കുകയായിരുന്നു. സ്റ്റേഷനിൽ ഹാജരായ ലീന മരിയ പോളിനെ ഞായറാഴ്ചയാണ് ഡൽഹി സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്. മക്കോക്കയും ചുമത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ ലീന മരിയ പോളിനെ ചോദ്യം ചെയ്തിരുന്നു. പങ്കാളി സുകേഷ് ചന്ദ്രശേഖറിനെ കേസിൽ നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സുകേഷിന്റെ ചെന്നെയിലെ വസതിയിൽ റെയ്ഡ് നടത്തിയ ഇഡി പതിനാറ് ആഡംബര കാറുകളും കോടിക്കണക്കിന് രൂപയുടെ സാധനങ്ങളും കണ്ടെത്തിയിരുന്നു