കണ്ണൂർ: കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കളി മൈതാനങ്ങൾ സ്ഥിരമായി കണ്ടുവരുന്ന ഒരു കാഴ്ചയുണ്ട്. ആവേശം നിറച്ച് കൈയടികളും ആരവുമായി ഗ്രൗണ്ടുകൾ തോറും കയറിയിറങ്ങുന്ന സി എച്ച് എറമുള്ളാൻ. എല്ലാവർക്കും അയാൾ എസ് ഇക്കയായിരുന്നു. അയാൾ പയ്യന്നൂരിനും സമീപപ്രദേശങ്ങളിലും ഉള്ള ആവേശം നിറഞ്ഞ മിക്ക കളി മൈതാനങ്ങളിലും ആവേശത്തിന്റെ പ്രതിരൂപമായി എത്തുമായിരുന്നു. 66 വയസ്സായിരുന്നു. പയ്യന്നൂർ എസ് എൻ കൊണ്ടോത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു.

കളിക്കാർക്കും കാണികൾക്കും ആവേശത്തിനിടയിൽ അയാൾ എത്തുന്നത് കയ്യിൽ കരുതിയ കക്കിരിക്കയും നെല്ലിക്കയും ആയിട്ടാണ്. അത് അയാൾ ആവശ്യക്കാർക്ക് യഥേഷ്ടം നൽകുമായിരുന്നു. കണ്ണൂർ ജില്ലയിലെ പ്രത്യേകിച്ചു വോളിബോൾ കളി മൈതാനങ്ങൾക്ക് എസ് ഇക്കയുടെ ആരവങ്ങളും ആർപ്പുവിളികളും അത്രത്തോളം വലിയ വിടവായിരിക്കും. കാരണം വോളിബോൾ എന്നുവച്ചാൽ ഇക്കയ്ക്ക് ജീവനായിരുന്നു.

ജീവൻ പോലും കളിക്കായി ഹോമിച്ച ഒരു വ്യക്തിയായിരുന്നു സി എച്ച് എറമുള്ളാൻ.പെരുമ്പ മഹലിൽ കിഴക്കേ കോവിലിൽ താമസിച്ചു വരുകയായിരുന്നു ഈ കളി പ്രേമി. നർമവും നന്മയും സമന്വയിച്ച സംസാരവും സാനിദ്ധ്യവും കൊണ്ട് എവിടെയും ശ്രദ്ധേയനായ വ്യക്തിത്വത്തിന്റെ ഉടമായിരുന്നു. കല്ല്യാണവീടുകളിൽ വിളമ്പു കാരനായും കമ്പവലി മത്സരത്തിനടുത്ത് ഇഷ്ട ടീമിനെ വല്ലാത്ത രീതിയിൽ നർമം കലർന്ന സംഭാഷണത്തിലും മറ്റും പ്രോത്സാഹകനായുമുള്ളഎസ് ന്റെ സാനിദ്ധ്യം പയ്യന്നൂരിലും പരിസരത്തുമുള്ള കൊച്ചു കുട്ടികൾക്കുപോലും സുപരിചിതം.

വോളിബോൾ മത്സരയിടങ്ങളിൽ ഏതുടീമിന്റെയും കളിക്കാരുടെ പേരെടുത്തു വിളിക്കുവാൻ സാധിക്കുന്ന രീതിയിൽ ആ കായിക ഇനവുമായുള്ള ആത്മബന്ധം പയ്യന്നൂരിൽ അവസാനമായി നടന്ന അഖിലേന്ത്യാ വോളി മത്സര ഗ്രൗണ്ടിലടക്കം കളിക്കാർക്കും കാണികൾക്കും നേരത്തെ തയാറാക്കി അരിഞ്ഞു,ഉപ്പും ചേർത്തുവച്ച കക്കിരിയും നെല്ലിക്കയും വിതരണം ചെയ്യുന്ന എസ് നെ പയ്യന്നൂർക്കാക്ക് മറക്കാനാകാത്ത കായികപ്രേമി ഇനി ഓർമ മാത്രമായി.

ഏറെക്കാലമായി അവശതയിലായിരുന്ന എസ് തന്റെ പ്രധാന ഹോബിയായിരുന്ന പത്രവായന മുടങ്ങാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. തന്റെ ഇഷ്ട വാഹനമായ സൈക്കിളുമായി വയ്യാത്ത കാലത്തും കളി മൈതാനങ്ങളിൽ എത്തുമായിരുന്നു എസ്. അദ്ദേഹത്തിന് മരണത്തിൽ കേരളത്തിലെ പല വോളിബോൾ താരങ്ങളും ഫേസ്‌ബുക്കിൽ സങ്കടകരമായ കുറിപ്പുകൾ പങ്കുവെച്ചിട്ടുണ്ട്. ആ കുറിപ്പുകൾ മാത്രം മതി വോളിബോൾ കളി മൈതാനങ്ങൾക്ക് എത്രത്തോളം ഇദ്ദേഹം പ്രിയപ്പെട്ടതായിരുന്നു എന്ന് മനസ്സിലാക്കാൻ.