ചെന്നൈ: പ്രശസ്ത തമിഴ് ഗായകൻ ബംബ ബാക്കിയ (49) അന്തരിച്ചു.ദേഹാസ്വാസ്ഥ്യത്തേ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പുറത്തിറങ്ങാനിരിക്കുന്ന ബ്രമാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലാണ് അവസാനമായി പാടിയത്.പൊന്നിൻ നദി പാക്കണുമേ എന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.മികച്ച പ്രതികരണമാണ് പാട്ടിന് ലഭിച്ചത്.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി മരണം സംഭവിക്കുകയായിരുന്നു. 'പൊന്നിയിൻ സെൽവൻ' എന്ന സിനിമയിലെ 'പൊന്നി നദി പാക്കണുമേ' എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്.എ.ആർ. റഹ്മാനുവേണ്ടി നിരവധി ഗാനങ്ങൾ പാടിയ ഗായകനായിരുന്നു ബംബ. സിംതാങ്കരൻ, പുല്ലിനങ്കൽ എന്നീ സിനിമകളിലെ പരീക്ഷണ ഗാനങ്ങൾ പാടാൻ റഹ്മാൻ അദ്ദേഹത്തെ തെരഞ്ഞെടുത്തത് ശബ്ദത്തിലെ വ്യത്യസ്തത കണ്ടാണ്.

'സർക്കാർ','യന്തിരൻ 2.0', 'സർവം താളമയം', 'ബിഗിൽ', 'ഇരൈവിൻ നിഴൽ' തുടങ്ങിയവ നിരവധി സിനിമകളിൽ പാടി. ഭാഗ്യരാജ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. എന്നാൽ പുല്ലിനങ്കൽ എന്ന സിനിമയിലെ ഗാനം ദക്ഷിണാഫ്രിക്കൻ ഗായകനാണ് ബംബയെ പോലെ പാടാൻ റഹ്മാൻ ആവശ്യപ്പെടുകയായിരുന്നു.തുടർന്നാണ് അദ്ദേഹത്തിന്റെ പേര് ബംബ ഭാഗ്യ എന്നായത്.

ഗായകന്റെ അപ്രതീക്ഷിത വിയോഗം തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നടൻ കാർത്തി ഉൾപ്പടെ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്.എ ആർ റഹ്മാൻ, ചിത്ര,സന്തോഷ് ദയാനിധി, ശന്തനു ഭാഗ്യരാജ്, ഖദീജ റഹ്മാൻ തുടങ്ങിയവരും വേദന പങ്കുവച്ചു.