കോഴിക്കോട്: അന്തരിച്ച കോഴിക്കോട് സി.എം.ഐ സെന്റ് തോമസ് പ്രൊവിൻസ് അംഗമായ ഫാ. ബാബു കുഴുമ്പിൽ സി.എം.ഐ (57) യുടെ സംസ്‌ക്കാരം ഇന്ന്. ചൊവ്വാഴ്ച രണ്ട് മണിക്ക് ദേവഗിരി സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിൽ നടക്കുന്ന സംസ്‌ക്കാര ശുശ്രൂഷകളിൽ നിരവധി പേർ പങ്കാളികളാകും.

1987-ൽ ആദ്യ വ്രതം ചെയ്ത് സി.എം.ഐ സഭാംഗമായി. 1996ൽ തിരുപ്പട്ടം സ്വീകരിച്ചു. മേരിഗിരി (തേർത്തല്ലി) ഇടവക, മൗണ്ട് സിനായി ആശ്രമം ലക്കിടി, ക്രൈസ്റ്റ് സി. എം. ഐ ആശ്രമം ഇരിട്ടി, ദർശന ധ്യാനകേന്ദ്രം തളിപ്പറമ്പ, സെന്റ് തോമസ് പ്രൊവിൻഷ്യൽ ഹൗസ് കോഴിക്കോട് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2014-17 കാലയളവിൽ കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസിന്റെ വികാർ പ്രൊവിൻഷ്യൽ ആയിരുന്നു. മികവുറ്റ ധ്യാനപ്രസംഗകനായിരുന്ന ഫാ. ബാബു തലശ്ശേരി, താമരശ്ശേരി, മാനന്തവാടി രൂപതകളിലെ വിവിധ ഇടവകകളിലും സെമിനാരികളിലും സന്യാസഭവനങ്ങളിലും നിരവധി ധ്യാനങ്ങൾക്കും ക്ലാസുകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.

മാതാപിതാക്കൾ: ജോസഫ് (പരേതൻ), ത്രേസ്യ. സഹോദരങ്ങൾ: ഇമ്മാനുവൽ (റിട്ട. തഹസിൽദാർ), ജേക്കബ് (റിട്ട. മാവൂർ ഗ്രാസിം), ജോസ് (റിട്ട. എച്ച് എം), ബേബി (ബിസിനസ്), ആലിസ് (റിട്ട. ടീച്ചർ), മേരി (റിട്ട. ടീച്ചർ), ജോളി (ജി.എച്ച്.എസ്.എസ് അരീക്കോട്), ട്രീസ (എൽ.എഫ്.യൂ.പി.എസ് വേനപ്പാറ).