പാലക്കാട്: വാഷിങ് മെഷീന്റെ തകരാറ് പരിഹരിക്കുന്നതിടെ, ഷോക്കേറ്റ് വീണ് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് മരിച്ചു. പാലക്കാട് പട്ടാമ്പി ലിബർട്ടി സ്ട്രീറ്റിൽ പുല്ലാറട്ട് വീട്ടിൽ മാധവന്റെ മകൻ മഹേഷ്(29) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. അപകടം നടന്ന ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിവൈഎഫ്ഐ കോഴിക്കുന്ന് യൂണിറ്റ് പ്രസിഡന്റാണ് മഹേഷ്.