റോം: ഇറ്റലിയിൽ കൂടുതൽ പ്രദേശങ്ങളും തിങ്കളാഴ്ചയോടെ യെല്ലോ സോണിലാവുന്നതോടെ കൂടുതൽ ഇളവുകൾ കൈവരും.രാജ്യത്തെ മിക്ക പ്രദേശങ്ങളും തിങ്കളാഴ്ച മുതൽ കടുത്ത നിയന്ത്രണങ്ങളില്ലാത്ത യെല്ലോ സോണുകളിലാവും. ബിസിനസ് സ്ഥാപനങ്ങൾ വീണ്ടും തുറക്കാനും യാത്ര നിയന്ത്രണങ്ങൾ നീക്കുകയും ചെയ്യും.

ഇരുപത് റീജിയനുകളും സ്വയംഭരണാധികാര പ്രദേശങ്ങളുമാണ് രാജ്യത്തുള്ളത്. ഇവയിൽ ഭൂരിപക്ഷവും യെല്ലോ സോണുകളിൽ വരുമെന്ന് ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു.അഞ്ച് റീജിയനുകൾ ഓറഞ്ച് സോണിലായിരിക്കും. സാർഡിനിയ ദ്വീപ് മാത്രമായിരിക്കും റെഡ് സോണിൽ.

ബസിലിക്കാറ്റ, കാലാബ്രിയ, പുഗ്ലിയ, സിസിലി, വാലെ ഡി അയോസ്റ്റ എന്നിവയാണ് ഓറഞ്ച് സോണിലുള്ളത്. രാജ്യത്തുകൊറോണ വൈറസ് കേസുകൾ കുറഞ്ഞതോടെയാണ് നിയന്ത്രണങ്ങൾ നീക്കുന്നത്.

ടേക്ക്അവേകൾക്കും ഡെലിവറികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഹോട്ടലുകൾ ആഴ്ചകൾക്കുശേഷം മഞ്ഞ സോണുകളിലാകുമ്പോൾ റെസ്റ്റോറന്റുകൾക്ക് ഉപഭോക്താക്കൾക്കായി ഔട്ട്ഡോർ ടേബിൾ തുറക്കാൻ കഴിയും. പുതിയ ട്രാവൽ പാസ് ഉപയോഗിച്ച് ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാം.