രിച്ച് പോയ ട്രാൻസ്ജെൻഡർ ആയ മകളുടെ ശുക്ലം സംരക്ഷിക്കാൻ വേണ്ടി ഒരമ്മ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു. 45 കാരിയായ ലൂയിസ് ആൻഡേഴ്‌സണാണ് ഇതിനായി സ്‌കോർട്ട്‌ലൻഡിലെ കോടതിയെ സമീപിക്കുന്നത്.മരിച്ച മകൾ എല്ലി ആൻഡേഴ്‌സണിന്റെ ശീതീകരിച്ച ശുക്ലത്തിലൂടെ ഒരു കുഞ്ഞ് ഈ ഭൂമിയിൽ ജനിക്കണമെന്ന് ലൂയിസ് ആഗ്രഹിക്കുന്നു. സ്‌കോർട്ട് ലാൻഡിലെ സ്റ്റിർലിംഗിൽ താമസിച്ച് വരികയായിരുന്ന എല്ലി 16ാം വയസിലാണ് മരിക്കുന്നത്.

സ്ത്രീ ഹോർമോൺ സ്വീകരിക്കാൻ തുടങ്ങി മാസങ്ങൾ കഴിഞ്ഞപ്പോൾ പെട്ടന്നൊരു ദിവസം എല്ലി വയ്യാതാവുകയും ഫോർത്ത് വാലി റോയൽ ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു. മരണകാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് അമ്മ ലൂയിസ് പറയുന്നു.

സെന്റ് മോഡാൻസ് ആർസി ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു എല്ലി. ട്രാൻസ്ജെൻഡറാണെന്ന് കാര്യം എല്ലിക്ക് ചെറുപ്പം മുതൽക്കെ അറിയാമായിരുന്നു. എല്ലിയുടെ ശുക്ലം ദാതാവിൽ നൽകി ഒരു കുഞ്ഞിനെ സൃഷ്ടിക്കുക എന്നുള്ളത് തന്റെ വലിയ ആ?ഗ്രഹമാണെന്ന് അമ്മ ലൂയിസ് പറയുന്നു. ഇത് എന്റേത് മാത്രമല്ല, എല്ലിയുടെ ആഗ്രഹം കൂടിയായിരുന്നുവെന്ന് അവർ പറയുന്നു.

എല്ലിയുടെ ആഗ്രഹങ്ങളെ മാനിക്കാൻ ആവുന്നതെല്ലാം ചെയ്യും. ഇതിൽ ഒരുപാട് പ്രതീക്ഷയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എല്ലിയുടെ ശുക്ലം ഇനിയും കൂടുതൽ നാൾ സൂക്ഷിക്കാൻ കഴിയില്ലെന്ന് ഗ്ലാസ്ഗോ റോയൽ ഇൻഫർമറി ഫെർട്ടിലിറ്റി ക്ലിനിക്കിലെ അധികൃതർ വ്യക്തമാക്കുന്നു.

എല്ലി മരിക്കുമ്പോൾ ഒരു ബന്ധത്തിലായിരുന്നുവെങ്കിൽ, അവളുടെ ശുക്ലം നിലനിർത്താൻ ആവശ്യപ്പെടാൻ പങ്കാളിക്ക് അവകാശമുണ്ടാകുമായിരുന്നു. അവളുടെ അമ്മയ്ക്ക് ആ അവകാശമില്ലെന്നാണ് വിദ?ഗ്ധർ പറയുന്നത്.

എല്ലിയുടെ ട്രാൻസ്ജെൻഡർ നില അപ്രസക്തമാണെന്നാണ് താൻ വിശ്വസിക്കുന്നുവെന്ന് എഡിൻബർഗ് സർവകലാശാലയിലെ മെഡിക്കൽ എത്തിക്സ് ഫെലോ ഡേവിഡ് ഓബ്രി ബിബിസിയോട് പറഞ്ഞു. അതിശയകരവും ഊർജ്ജസ്വലവുമായ ഒരു പെൺകുട്ടിയായിരുന്നു എല്ലിയെന്ന് ബന്ധുക്കൾ പറയുന്നു.