ഭോപ്പാൽ: എല്ലാ മാധ്യമപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും സൗജന്യമായി കോവിഡ് ചികിത്സ നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ. അക്രഡിറ്റേഷൻ ഉള്ളവർക്കും ഇല്ലാത്തവർക്കും ചികിത്സസഹായം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെ കോവിഡ് മുന്നണി പോരാളികളായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് എല്ലാ മാധ്യമപ്രവർത്തകർക്കും കോവിഡ് ചികിത്സ സൗജന്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.ജോലി ചെയ്യുന്നതിനിടെ നിരവധി മാധ്യമപ്രവർത്തകർക്കാണ് കോവിഡ് ബാധിച്ചത്. ചിലർ മരിക്കുകയും ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ മാധ്യമപ്രവർത്തകർക്കും സൗജന്യമായി കോവിഡ് ചികിത്സ നൽകും. അത് അക്രഡിറ്റേഷൻ ഉള്ളവർക്കും അല്ലാത്തവർക്കും ലഭിക്കും. അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സൗജന്യ ചികിത്സ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.