എംപിമാരുടെ ഫണ്ട് കേന്ദ്രം പുനഃസ്ഥാപിച്ചു; ഈ സാമ്പത്തിക വർഷം 2 കോടി അനുവദിക്കും; അടുത്ത വർഷം മുതൽ 5 കോടി
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് കേന്ദ്രം പുനഃസ്ഥാപിച്ചു. ഈ സാമ്പത്തിക വർഷം 2 കോടി രൂപ ഓരോ എംപിക്കും ചെലവഴിക്കാൻ അനുവദിച്ചു. അടുത്ത സാമ്പത്തിക വർഷം മുതൽ ??ഗഡുകളായി 5 കോടി രൂപ നൽകും.
കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഭരണ കക്ഷി എംപിമാരുടെ അടക്കം ഭാ?ഗത്ത് നിന്ന് ആവശ്യം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് വികസന ഫണ്ട് പുനഃസ്ഥാപിക്കാൻ കേന്ദ്രം തീരുമാനിച്ചത്.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ പ്രതിവർഷം 5 കോടി രൂപ വീതം എംപി ഫണ്ടായി നൽകി വന്നിരുന്നത് കോവിഡ് പ്രതിന്ധിയെത്തുടർന്നാണ് കേന്ദ്ര സർക്കാർ നിറുത്തിയത്. 2019 ൽ പുതിയ ലോക്സഭ നിലവിൽ വന്നിട്ട് ആദ്യ വർഷമായ 201920ൽ ഒഴികെ ഇതുവരെ എംപി ഫണ്ട് ഇനത്തിൽ പണം നൽകിയിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ
Next Story