കോഴിക്കോട്: ഹരിത നേതാക്കളെ പിന്തുണച്ചതിന് പുറത്താക്കിയ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജൽ പ്രതിഷേധവുമായി എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ. ഭരണഘടനാ വിരുദ്ധമായാണ് പുറത്താക്കിയതെന്ന കോടതി ഉത്തരവുമായി സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഷൈജൽ ഞായറാഴ്ച രാവിലെ എത്തി. എന്നാൽ യോഗത്തിൽ പ്രവേശിപ്പിക്കാൻ ഔദ്യോഗിക വിഭാഗം തയ്യാറായില്ല.

ഗേറ്റ് പൂട്ടിയതിനാൽ ഷൈജലിന് അകത്ത് പ്രവേശിക്കാനായില്ല. തുടർന്ന് ഓഫീസിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് ഷൈജൽ പ്രതിഷേധിച്ചു. ഔദ്യോഗിക നേതൃത്വത്തിന്റേത് കോടതിയലക്ഷ്യ നടപടിയാണെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഷൈജൽ പറഞ്ഞു.