പാലക്കാട്: സിപിഐ നേതാവ് കനയ്യകുമാർ ജെ.ഡി.യുവിൽ ചേരുന്നുവെന്ന വിധത്തിൽ പുറത്തുവന്ന വാർത്തകൾ തള്ളി പട്ടാമ്പി എംഎൽഎയും സിപിഐ നേതാവുമായി കനയ്യ കുമാർ. പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്ന് മുഹമ്മദ് മുഹ്സിൻ പ്രതികരിച്ചു. ഫേസ്‌ബുക്കിലൂടെയായിരുന്നു മുഹമ്മദ് മുഹ്സിന്റെ പ്രതികരണം. കനയ്യകുമാർ ജെ.ഡി.യുവിൽ ചേരുന്നു എന്ന വ്യാജ വാർത്ത പ്രചരിക്കുന്നതായി കണ്ടു. സ്വന്തം പ്രദേശത്തെ ജനകീയപ്രശ്നം ബന്ധപ്പെട്ട മന്ത്രിയെ അറിയിക്കുന്നതിന് കനയ്യ ചെന്നതാണ് വളച്ചൊടിച്ചു മറ്റൊരുതരത്തിൽ വാർത്തയാക്കിയിരിക്കുന്നത്. ഇത്തരം വ്യജ വാർത്തക്കാരോട് ഒന്നും പറയാനില്ല! എന്നും മുഹ്സിൻ പറഞ്ഞു.

നേരത്തെ ദേശീയ മാധ്യമങ്ങളടക്കം മുഹമ്മദ് മൂഹ്സിൻ ജെ.ഡി.യുവിൽ ചേർന്ന് എൻ.ഡി.എയുടെ ഭാഗമാവുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കനയ്യകുമാർ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

മന്ത്രിയുടെ വസതിയിൽ ആയിരുന്നു കൂടിക്കാഴ്ച. ഇതോടെ കനയ്യ സിപിഐ. വിട്ട് ജെ.ഡി.യു.വിൽ ചേരുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്.
കനയ്യ നിലവിൽ സിപിഐ. കേന്ദ്രനിർവാഹക കൗൺസിൽ അംഗമാണ്.