മുംബൈ: ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പര പൂർത്തിയായതിന് പിന്നാലെ ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവർ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ എത്തി. ഐ.പി.എൽ 14-ാം സീസണ് മുന്നോടിയായി തിങ്കളാഴ്ചയാണ് താരങ്ങൾ മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നത്.

മൂവരും ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്റൈന് ശേഷം ടീമിനൊപ്പം പരിശീലനത്തിന് ചേരും. മുംബൈ ടീം താമസിക്കുന്ന റെനയസൻസ് മുംബൈ കൺവെൻഷൻ സെന്റർ ഹോട്ടലിലേക്കാണ് ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞ് താരങ്ങളെത്തിയത്.

ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ക്രുനാൽ പാണ്ഡ്യ അർധ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ട്വന്റി 20 പരമ്പരയിൽ അവസരം ലഭിച്ച സൂര്യകുമാർ യാദവിനും മികച്ച പ്രകടനം പുറത്തെടുക്കാനായി. പക്ഷേ ഏകദിന പരമ്പരയിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

Hardik, Surya and Krunal checked in at the @RenaissanceMum last night ✅#OneFamily #MumbaiIndians #IPL2021 @hardikpandya7 @surya_14kumar @krunalpandya24 @MarriottBonvoy pic.twitter.com/zWJ5Sfb6vy

- Mumbai Indians (@mipaltan) March 29, 2021