ഇടുക്കി: കനത്ത മഴയിൽ മലയിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ട മൂന്നാർ ഗ്യാപ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിൽ വീണ പാറകഷ്ണങ്ങൾ മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. എന്നാൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ രാത്രി യാത്രക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6.30 വരെ മാത്രമായിരിക്കും ഇതുവഴി ഗതാഗതം അനുവദിക്കുക.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് മൂന്നാർ ഗ്യാപ്പ് റോഡിൽ വൻ പാറകഷ്ണങ്ങൾ വീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടത്. നേരത്തെ മണ്ണിടിഞ്ഞ് തടസ്സപ്പെട്ടിരുന്ന ഗ്യാപ്പ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ച് ഒരുമാസം തികയുന്നതിന് മുന്‌പെയാണ് വീണ്ടും മലയിടഞ്ഞത്.