കാസർക്കോട്: കുടുംബ വഴക്കിനെ തുടർന്ന് കാസർക്കോട് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. കാസർക്കോട് കുമ്പളയിലാണ് ദാരുണ സംഭവം.

സീതാംഗോളി മുഗു സ്വദേശി അബ്ദുല്ല മുസ്ല്യാറിന്റെ മകൻ നിസാർ (35) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ജ്യേഷ്ഠൻ റഫീഖിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.