കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വർണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് തങ്ങളുടെ സ്വർണ വായ്പ ഉപഭോക്താക്കൾക്ക് കോവിഡ് -19 ഇൻഷുറൻസ് കവറേജ് ലഭ്യമാക്കും. ഇതിനായി കോട്ടക് മഹീന്ദ്ര ജനറൽ ഇൻഷുറൻസു കമ്പനിയുമായി മുത്തൂറ്റ് ഫിനാൻസ് കരാർ വച്ചു.

അനിശ്ചിതത്വത്തിന്റെ ഈ സമയത്ത് മുത്തൂറ്റ് ഫിനാൻസ് ഇരട്ട പ്രയോജനമാണ് ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്നത്. എം. എസ്. എൽ. പദ്ധതിയിൽ സ്വർണ വായ്പ എടുക്കുന്ന ഉപഭോക്താക്കൾക്ക് ഗ്രാമിന് ഉയർന്ന തുക വായ്പയായി ലഭിക്കുന്നതിനൊപ്പം 1,00,000 രൂപയുടെ കോവിഡ്-19 ഇൻഷുറൻസ് കവറേജും ലഭ്യമാകുന്നു. മുത്തൂറ്റ് ഫിനാൻസ് ആയുഷ് ഗോൾഡ് ലോൺ എന്ന പദ്ധതിയിലൂടെയാണ് അർഹതയുള്ള ഇടപാടുകാർക്ക് കോവിഡ്-19 കവറേജ് ലഭ്യമാക്കുന്നത്.

ഒരു കമ്പനിയെന്ന നിലയിൽ മുത്തൂറ്റ് ഫിനാൻസ് എല്ലായ്‌പ്പോഴും ആളുകളെ സഹായിക്കാനും ഒരു പങ്ക് സമൂഹത്തിന് തിരികെ നൽകുന്നതിലും വിശ്വസിക്കുന്നു. നിലവിലുള്ള ഉപഭോക്തൃ ലോയൽറ്റി പ്രോഗ്രാമിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമായി, ഇടപാടുകാർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുകയാണ്. ഇതുവഴി അവരിൽ ആത്മവിശ്വാസം വളർത്തുവാനും ജീവിതത്തിൽ ഭയമില്ലാതെ മുന്നോട്ട് പോകുന്നതിന് അവരെ സഹായിക്കുവാനും തങ്ങൾ ലക്ഷ്യമിടുന്നു, മുത്തൂറ്റ് ഫിനാൻസ്് മാനേജിങ് ഡയറക്ടർ ജോർജ്് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

ഈ സമയത്ത് ഏറ്റവും അനുയോജ്യമായ ഇൻഷുറൻസ് ഉത്പന്നം ലഭ്യമാക്കുവാൻ രാജ്യത്തെ ഏറ്റവും വിശ്വസ്തതയുള്ള ബ്രാൻഡായ മുത്തൂറ്റ് ഗ്രൂപ്പുമായി ചേരുന്നതിൽ തങ്ങൾക്കു വലിയ സന്തോഷമുണ്ടെന്ന്, കോട്ടക് മഹീന്ദ്ര ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മൾട്ടി-ചാനൽ വിതരണത്തിന്റെ ഇവിപിയും തലവനുമായ ജഗ്ജീത് സിങ് സിദ്ധു പറഞ്ഞു.