ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കുമെന്ന് ക്രൈം പത്രാധിപർ ടി പി നന്ദകുമാർ. അടുത്ത ചീഫ് ജസ്റ്റിസ് ആകാൻ പോകുന്ന ജസ്റ്റിസ് രമണാ ഈ വിവാദങ്ങൾ കാരണമാണ് ഈ കേസ് പരിഗണിക്കുന്നതിൽ നിന്നും സ്വയം പിന്മാറി അന്തസ്സ് കാണിച്ചതെന്ന് വ്യക്തം. പിണറായി വിജയന്റെ ഭാവി നിശ്ചയിക്കുന്ന ലാവലിൻ കേസ് ഇനി കേൾക്കുന്നത് ജസ്റ്റിസ് യു യു ഉമേഷ് ലളിതിന്റെ പുതിയ ബെഞ്ച് ആയിരിക്കുമെന്നും ടിപി നന്ദകുമാർ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

നന്ദകുമാറിന്റെ  ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

പിണറായി വിജയന്റെ ഭാവി നിശ്ചയിക്കുന്ന എസ്എൻസി ലാവലിൻ കേസ് (31 8 2020) തിങ്കളാഴ്ച സുപ്രീംകോടതിയിൽ.....

എന്തുകൊണ്ട് ജസ്റ്റിസ് രമണ പിന്മാറി ....?

അവസാനം വിവാദമായ എസ് എൻ സി ലാവ്ലിൻ അഴിമതി കേസ് തിങ്കളാഴ്ച സുപ്രീം കോടതി 31-8-2020ന്ന് പുതിയ ബെഞ്ചിൽ വാദം കേൾക്കും. പിണറായി വിജയൻ മുഖ്യ പ്രതിയായ ഈ കേസ് പരിഗണിച്ചത് ജസ്റ്റിസ് രമണയുടെ ബഞ്ച് ആയിരുന്നു. ഉന്നതർ ഉൾപ്പെട്ട അഴിമതിക്കേസുകൾ എത്രയും വേഗം തീർപ്പാക്കണമെന്ന് സുപ്രീംകോടതി വിധി നിലവിൽ ഇരിക്കുമ്പോഴാണ് ഇത്തരത്തിൽ 18 തവണ മാറ്റിവെച്ച് വിവാദമായത്.

വർഷങ്ങൾ നീണ്ട ഈ മാറ്റിവയ്ക്കൽ പ്രക്രിയയിൽ ദുരൂഹതയുണ്ടെന്നും ജഡ്ജ് രമണയെ സ്വാധീനിച്ചിട്ടുണ്ടെന്നു മുള്ള ആരോപണം ക്രൈംന്റെ ഇംഗ്ലീഷ് പതിപ്പിൽ 2019 ഒക്ടോബർ മാസത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് സുപ്രീംകോടതിയിൽ വൻ വിവാദത്തിന് കാരണമായി. നൂറുകണക്കിന് രേഖകളും സാക്ഷികളും ഉണ്ടായിട്ടും തിരുവനന്തപുരം സിബിഐ കോടതിയും ഹൈക്കോടതിയും വിചാരണ കൂടാതെ എന്തു കൊണ്ട് പിണറായി വിജയനെ കുറ്റവിമുക്തനാക്കി...?

ഇത് പരിഗണിച്ച ജഡ്ജിമാർ സ്വാധീനത്തിൽ വഴങ്ങിയിട്ട് ഉണ്ടെന്ന ആരോപണം ക്രൈംന്റെ ഈ പതിപ്പിൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നു .ഹൈക്കോടതിയിൽ കേസ് പരിഗണിച്ച ജസ്റ്റിസ് ഉബൈദ് 50 കോടി രൂപ രൂപ കോഴ വാങ്ങിയിട്ടുണ്ടെന്നും മക്കൾക്ക് വിവാദ വ്യവസായി യൂസഫലിയുടെ വിദേശ കമ്പനിയിൽ ജോലി കൊടുത്തിട്ടുണ്ട് എന്നും ഉള്ള ആരോപണം അന്വേഷിക്കണമെന്ന് എന്ന് ആവശ്യപ്പെട്ടു ഒരു പ്രമുഖ പത്രപ്രവർത്തകൻ ഇന്ത്യൻ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു .

ആ പരാതിയെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച ക്രൈം ഇംഗ്ലീഷ് പതിപ്പ് വൻ വിവാദത്തിനു കാരണമായിരുന്നു . എന്നാൽ ഈ വാദം ശരിവയ്ക്കുന്ന തായിരുന്നു ജസ്റ്റിസ് ഉബൈദ് ന്റെ തുടർനടപടി. കൊറോണ കാലത്ത് പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ അദ്ദേഹം റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് അഥോറിറ്റി അധ്യക്ഷനായി ചാർജ് എടുത്തത് ഉപകാരസ്മരണ ആയാണ് വിമർശകർ പരിഹസിച്ചത്

എന്തായാലും അടുത്തചീഫ് ജസ്റ്റിസ് ആകാൻ പോകുന്ന ജസ്റ്റിസ് രമണാ ഈ വിവാദങ്ങൾ കാരണമാണ് ഈ കേസ് പരിഗണിക്കുന്നതിൽ നിന്നും സ്വയം പിന്മാറി അന്തസ്സ് കാണിച്ചതെന്ന് വ്യക്തം. പിണറായി വിജയന്റെ ഭാവി നിശ്ചയിക്കുന്ന ലാവലിൻ കേസ് ഇനി കേൾക്കുന്നത് ജസ്റ്റിസ് യു യു ഉമേഷ് ലളിതിന്റെ പുതിയ ബെഞ്ച് ആയിരിക്കും .

T. P. NANDAKUMAR, CHIEF EDITOR, CRIME