റിയാദിലെ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ 2021 ലെ കലണ്ടർ പ്രകാശനം ചെയ്തു. കൂട്ടായ്മയുടെ കലണ്ടർ സ്‌പോൺസർ ചെയ്ത ഡിസൈൻ സൊല്യൂഷൻസിന്റെ ഓഫീസിൽ ബുധനാഴ്ച ( 2020 ഡിസം. 30) വൈകുന്നേരം നടന്ന ലളിതമായ ചടങ്ങിൽ നന്മയുടെ രക്ഷാധികാരി സത്താർ മുല്ലശ്ശേരി പ്രകാശന കർമ്മം നിർവ്വഹിച്ചു. നിർവാഹക സമിതി അംഗം നിയാസ് തഴവ ആദ്യ കോപ്പി ഏറ്റു വാങ്ങി.

കലണ്ടറിന് മനോഹരമായ ഡിസൈനുകൾ തയ്യാറാക്കിയ നന്മയുടെ ഹ്യൂമാനിറ്റി സെൽ കൺവീനർ കൂടിയായ ഷാജഹാൻ മൈനാഗപ്പള്ളിയെ ചടങ്ങിൽ അനുമോദിച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ട്രഷറർ അഖിനാസ് എം കരുനാഗപ്പള്ളി, ജോയിന്റ് സെക്രട്ടറി മുനീർ മണപ്പള്ളി, ഹ്യൂമാനിറ്റി സെൽ ജോ. കൺവീനർമാരായ റിയാസ് സുബൈർ, നൗഫൽ നൂറുദ്ദീൻ, ജോ. ട്രഷറർ നവാസ് ലത്തീഫ്, സഫീർ ഓച്ചിറ തുടങ്ങിയവരും സന്നിഹിതരായിരുന്നു.