ന്യൂ ഡൽഹി : നരേല അയ്യപ്പ സേവാ സമിതിയുടെ അഞ്ചാം മണ്ടല മഹോത്സവം നരേല പഞ്ചാബി കോളനിയിലെ സനാതൻ ധർമ്മ ക്ഷേത്രാങ്കണത്തിൽ വച്ച് അതിവിപുലമായ രീതിയിൽ ആഘോഷിച്ചു . നാലു മണിക്ക് ആരംഭിച്ച് രാത്രി പതയോടെ അവസാനിച്ച പൂജാദി കർമ്മങ്ങൾക്ക് തന്ത്രി ജയപ്രകാശ് ഭട്ട് അവർകൾ നേതൃത്വം വഹിച്ചു .

നാലു മണിക്ക് മേളവാദ്യങ്ങളോടെ ഇരുപത്തി നാലു വനിതകൾ തനതു കേരളീയ വേഷങ്ങളോടെ അണിനിരന്ന താലപ്പൊലിയുടെ അകമ്പടിയോടെ ശ്രീ ധർമ്മ ശാസ്താവിനെ പല്ലക്കിലേന്തി ഉത്തരേന്ത്യക്കാർ വസിക്കുന്ന പഞ്ചാബി കോളനിയിലൂടെ എഴുന്നള്ളിച്ചാനയിച്ചത് അവർക്കും പുതിയ അനുഭവംതന്നെ സൃഷ്ടിച്ചു .

തുടർന്ന് പൂജാവേദിയിൽ ശ്രീ സത്യൻ മാരാരും സംഘവും അവതരിപ്പിച്ച തായമ്പകയും, ശ്രീ മൂകാംബിക കീർത്തന സംഘത്തിനെ ഭജനയും അരങ്ങേറി .ബി .ജെ .പി .നേതാവും മുൻ എം .എൽ .എ .യുമായ നീൽധമൻ ഖത്രി , വി.എച് .പി.നേതാവ് രാജേന്ദ്ര സിംഗാൾ തുടങ്ങി സ്ഥാനീയരായ ഒട്ടനവധി പ്രമുഖരും മണ്ഡലമഹോത്സവത്തിന്റെ ഭാഗമായി സന്നിദ്ധരായിരുന്നു.

പത്തരയോടെ വിശ്വാസാചാര പ്രമാണമനുസരിച്ച് ഹരിവരാസനം പാടി ശാസ്താവിനെ ഉറക്കിയ ശേഷം ഭക്തജനങ്ങൾക്കായി പ്രസാദ വിതരണവും ശാസ്താപ്രീതിയും ഉണ്ടായിരുന്നു .