മനാമ: കൊയിലാണ്ടി കൂട്ടം ബഹ്റൈൻ ചാപ്റ്റർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഹിദ്ദിലെ മിഡിൽ ഈസ്റ്റ് ഹോസ്പ്പിറ്റൽ ഹാളിൽ യോഗം ചേർന്ന് ബഹ്റൈൻ നാഷണൽ ഡേ ആഘോഷിച്ചു. പ്രവാസികളുടെ ഇഷ്ട്ട ഇടമായി ബഹ്റൈൻ തുടരുന്നതും, കോവിഡ് വാക്‌സിൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വദേശി-വിദേശി വ്യത്യാസമില്ലാത്ത ബഹ്റൈൻ ഭരണാധികാരികളുടെ സമീപനവും ഏറെ മാതൃകാപരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

കൊയിലാണ്ടി കൂട്ടം ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ എന്നിവർ സംസാരിച്ചു. മറ്റ് ഭാരവാഹികളായ ജസീർ കാപ്പാട്, ജെ.പി. കെ തിക്കോടി, നൗഫൽ നന്തി, രാകേഷ് പൗർണമി, തൻസീൽ മായൻവീട്ടിൽ, തസ്നീം ജന്നത്ത് എന്നിവർ നേതൃത്വം നൽകി. പ്രശസ്ത അവതാരകൻ വിനോദ് നാരായണൻ നാഷണൽ ഡേ സന്ദേശം നൽകി.