പാലക്കാട്: രാജ്യത്തിന് തന്നെ അഭിമാനമായി ഒലവക്കോട് സ്റ്റേഷനിൽ നൂറടി ഉയരത്തിൽ ഇനി ദേശീയ പതാക പാറിപ്പറക്കും.തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾക്ക് പുറമെ ഒലവക്കോടും മോണിമെന്റൽ ഫ്‌ളാഗ് സ്ഥാപിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്‌ച്ചയാണ് പതാക സ്ഥാപിച്ചത്.

100 അടി നീളത്തിലാണ് ഇരുമ്പുതൂണ്. 30 അടി നീളത്തിലും 20 അടി വീതിയിലുമായി ദേശീയപതാക പാറിപ്പറക്കും.എവൺ സ്റ്റേഷൻ പദവി കിട്ടിയതിന് പിന്നാലെയാണ് ഒലവക്കോടിൽ മോണിമെന്റൽ ഫ്‌ളാഗ് സ്ഥാപിക്കുന്ന നടപടി തുടങ്ങിയത്.0,000 രൂപ ചെലവിൽ െബംഗളൂരു ആസ്ഥാനമായ കമ്പനിയാണ് പതാക സ്ഥാപിച്ചത്.

റെയിൽവേ സംരക്ഷണ സേന, റെയിൽവേ പൊലീസ്, ബോംബ് സ്‌ക്വാഡ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.പതാക ഉയർത്തൽ ചടങ്ങ് കാണാൻ യാത്രക്കാരുൾപ്പെടെ നിരവധിപേരാണ് എത്തിയത്.ഇനി എല്ലാ ദിവസവും രാജ്യത്തിന്റെ അഭിമാനം ഉയർത്തി ത്രിവർണ പതാക ഒലവക്കോടും പാറും.