യുനാൻ: തെക്കൻ ചൈനീസ് പ്രവിശ്യയായ യുനാനിലെ സിഷുവാങ്ബന്ന വൈൽഡ് എലിഫന്റ് വാലിയിലെ കിട്ടിയാനയുടെ വികൃതികൾ വൈറലാകുന്നു. ചെളിയിൽ അർമാദിക്കുന്ന ആനയുടെ കുറുമ്പ് കാഴ്‌ച്ചക്കാരുടെ മനം കവരുകയാണ്.മഴക്കാടുകളെ സ്ലിപ്പ് എൻ സ്ലൈഡാക്കി കുട്ടിയാനയുടെ കളി.

ചെളിയിൽ കൂടി നിരങ്ങി താഴേക്ക് പതിക്കുന്ന ആനയാണ് ദൃശ്യത്തിലുള്ളത്.നൂറുകണക്കിന് ഭീമൻ സസ്തനികളുടെ വാസസ്ഥലമായ 900 ഏക്കർ താഴ്‌വരയിലെ പാർക്കിന്റെ ബ്രീഡിങ് സെന്ററിൽ ജനിച്ച അഞ്ചാമത്തെ ആനയാണ് യിഷുവാങ്.മൂന്നു വയസ്സുള്ള ആനക്കുട്ടി മഴക്കാടുകളിലെ ചെളി നിറഞ്ഞ ചരിവിൽ ആസ്വദിച്ച് കളിക്കുന്നതാണ് വീഡിയോ.16 സെക്കൻഡ് ദൈർഘ്യമുള്ള ഫൂട്ടേജിൽ, കുഞ്ഞ് ആന നിലത്തുനിന്ന് താഴേക്ക് സ്ലൈഡുചെയ്യുന്നതിന് മുമ്പ് മലഞ്ചെരിവിൽ മുട്ടുകുത്തി നിൽക്കുന്നതായി കാണാം.

പരിശീലനത്തിനായി ഉദ്യോഗസ്ഥർ പുറത്തെടുക്കുന്നതിനിടെയാണ് സംഭവം ചിത്രീകരിച്ചത്.2017 ഡിസംബർ 22 നാണ് യിഷുവാങ് ജനിച്ചതെന്നും ആരോഗ്യവാനായി തുടരുകയാണെന്നും പാർക്ക് വക്താവ് പറഞ്ഞു.