ചെന്നൈ: ആദംബാക്കം അയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം വ്യാഴാഴ്ച മുതൽ ഒക്ടോബർ മൂന്നുവരെ നടക്കും. മൂന്നിന് വിജയദശമി ദിനത്തിൽ വിദ്യാരംഭവും നടക്കും.

നവരാത്രി ആഘോഷത്തോടനുബന്ധിച്ച് എല്ലാ ദിവസവും പ്രത്യേക പൂജകളും വൈകിട്ട് സംഗീതാർച്ചനയും നൃത്തനൃത്യങ്ങളുമുണ്ടാകും.
പൂജവെപ്പിനും വിദ്യാരംഭത്തിനുമായി 22531531, 9176343059 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ക്ഷേത്ര സെക്രട്ടറി പി.കെ. രാജൻ അറിയിച്ചു.