കോട്ടയം: കോട്ടയം തീക്കോയി മാർമല വെള്ളച്ചാട്ടത്തിലെ അരുവിയിൽ കുളിക്കാനിറങ്ങിക നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശി അഭിഷേക് (28) ആണ് മരിച്ചത്. കൊച്ചിയിൽ നിന്നുള്ള നേവി സംഘം തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

കൊച്ചി നേവൽ ബേസിൽ നിന്നുമുള്ള എട്ടംഗ സംഘമാണ് കോട്ടയത്തെത്തിയത്. ഇതിൽ നാല് പേർ അരുവിയിൽ കുളിക്കാനിറങ്ങിപ്പോഴാണ് അപകടം നടന്നത്. അറുവിയിലിറങ്ങിയ അഭിഷേക് ചുഴിയിലകപ്പെടുകയായിരുന്നു. അരുവിയിൽ മുങ്ങിത്താഴ്ന്ന അഭിഷേകിന്റെ മൃതദേഹം ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.