മുംബൈ:നാവികസേനാംഗത്തെ യുദ്ധക്കപ്പലിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഐഎൻഎസ് ബെത്വയിലെ രമേശ് ചൗധരി എന്ന 22-കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് നിന്ന് സർവീസ് റൈഫിൾ കണ്ടെത്തി. എന്നാൽ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

രാജസ്ഥാനിലെ ജോധ്പുരിൽ സ്വദേശിയാണ് രമേശ്. അവധി കഴിഞ്ഞ് അടുത്തിടെയാണ് ഇദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിച്ചത്. നാവിക അധികൃതരുടെ സഹായത്തോടെ പൊലീസ് കേസ് അന്വേഷിച്ചുവരികയാണ്.