തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും കാമുകൻ വിഘ്നേശ് ശിവനും ഇത്തവണ ഓണാഘോഷത്തിനായി എത്തിയത് ചാർട്ടേഡ് വിമാനത്തിൽ. ഇരുവരും ഇക്കുറി ഓണം ആഘോഷിച്ചതുകൊച്ചിയിൽ നയൻതാരയുടെ വീട്ടുകാർക്കൊപ്പമായിരുന്നു. ഓണാഘോഷത്തിന്റെ ചിത്രങ്ങൾ വിഘ്നേശ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലാണ് ഇരുവരും ചെന്നൈയിൽ നിന്നും കേരളത്തിൽ എത്തിയത്. നാളുകൾക്ക് ശേഷം ആകാശയാത്ര എന്ന കുറിപ്പോടെയാണ് വിഘ്നേശ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. എല്ലാവർക്കും ഓണാശംസ നേരുന്നുവെന്നും വിഘ്നേശ് പറഞ്ഞു.

കോവിഡും ലോക്ക്ഡൗണും ആയതോടെ ഏറെ നാളായി ചെന്നൈയിലായിരുന്നു ഇരുവരും. എട്ട് മാസത്തിന് ശേഷമാണ് യാത്ര ചെയ്യുന്നതും വിഘ്നേശ് പറയുന്നു. കുടുംബത്തെപ്പോലെയുള്ള, അനുഗ്രഹീതമായ കാര്യങ്ങളിൽ ആളുകൾ സന്തോഷം കണ്ടെത്തണമെന്നാണ് ഓണ ചിത്രങ്ങളിലൊന്നിന് വിഘ്നേശ് നൽകിയ അടിക്കുറിപ്പ്. സന്തോഷമായിരിക്കാൻ നമുക്ക് കാരണങ്ങൾ കണ്ടെത്താം, അതിനോടൊപ്പം പ്രതീക്ഷ ചേർത്ത് മെച്ചപ്പെടുത്താം. ഈ മഹാമാരിയുടെ കാലത്ത് എല്ലാവരുടെ മുഖത്തും പുഞ്ചിരിയെത്തിക്കാൻ ആതാണ് ഒരേ ഒരു വഴി.'–വിഘ്നേശ് കുറിച്ചു.

 
 
 
View this post on Instagram

#HappyOnam