ദുബായ്: എല്ലാവരും പുതുവത്സരം ആഘോഷിക്കുമ്പോൾ തെന്നിന്ത്യൻ താരറാണി നയൻതാരയും ആഘോഷത്തിലായിരുന്നു. ദുബായിൽ വെച്ച് പുതുവത്സരം ആഘോഷിക്കുകയായിരുന്നു നയൻസ്. ഇക്കുറി കാമുകൻ വിഘാനേഷ് ശിവനും ഒപ്പമുണ്ടായിരുന്നു. ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ന്യൂ ഇയർ ആഘോഷിക്കുന്നതിന്റെ വിഡിയോ വിഘ്നേഷ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 2022 പിറന്നതിനു പിന്നാലെ നയൻതാരയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന വിഘ്നേഷിനെയാണ് വിഡിയോയിൽ കാണുന്നത്. പുതുവർഷാഘോഷ സന്ദേശത്തിനൊപ്പമാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ന്യൂ ഇയർ ആശംസകളും വിഘ്‌നേഷ് നേർന്നു. ഓരോരുത്തർക്കും സന്തോഷകരമായ പുതുവർഷ ആശംസകൾ നേരുന്നു. 2022 എല്ലാവരുടെയും ജീവിതത്തിൽ കൂടുതൽ സമാധാനപരവും സന്തുഷ്ടവും വിജയകരവും അനുഗ്രഹീതവും ശ്രദ്ധേയവുമായ വർഷമായിരിക്കും. ദൈവത്തിന് പ്രിയപ്പെട്ടവരെ പരീക്ഷിക്കുന്ന ഒരു ശീലമുണ്ട്. അതിനുശേഷം ദൈവം ഓരോരുത്തർക്കും ഓരോ സമ്മാനങ്ങൾ നൽകും. എല്ലാവർക്കും അത്യധികം അനുഗ്രഹങ്ങൾ. കഴിഞ്ഞ രണ്ട് വർഷത്തെ ഓർത്ത് അദ്ദേഹത്തിന് കുറ്റബോധമുണ്ടാകും. അത്ര നല്ലതായിരുന്നില്ലല്ലോ. പ്രധാനമായും അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ മഹാമാരിതന്നെ കാരണം. അത് സംഭവിച്ചതിൽ ഖേദിക്കുന്നുണ്ടാകും. അങ്ങനെ കഴിഞ്ഞ രണ്ട് വർഷമായി കടന്നു പോയ എല്ലാ മുഷിഞ്ഞ നിമിഷങ്ങൾക്കും പകരം വീട്ടാൻ വേണ്ടിയുള്ള കാര്യങ്ങൾ ഇത്തവണ അദ്ദേഹം ഉറപ്പുവരുത്തും.എല്ലാവർക്കും സന്തോഷം ഇരട്ടിയാക്കും. നമ്മൾ അത് അർഹിക്കുന്നു എന്ന് ദൈവത്തിന് അറിയാം.- വിഘ്നേഷ് ന്യൂ ഇയർ ആശംസയായി കുറിച്ചു.

 
 
 
View this post on Instagram

A post shared by Vignesh Shivan (@wikkiofficial)