തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവതിയെ കാമുകൻ കുത്തി പരിക്കേൽപ്പിച്ചു. വാണ്ട സ്വദേശനിക്കാണ് (20) കുത്തേറ്റത്. സംഭവത്തിൽ ആര്യനാട് സ്വദേശി അരുൺ പിടിയിലായി.

ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാമുകനെ സമീപവാസികൾ പിടികൂടി വലിയ മല പൊലീസിന് കൈമാറുകയായിരുന്നു. പ്രണയം നിരസിച്ചതിന്റെ പകയിലാണ് ആക്രമണം. 20കാരിയെ ആര്യനാട് സ്വദേശി അരുണിന് അറിയാമായിരുന്നു. പ്രണയം നിരസിച്ചതിന്റെ പകയിൽ യുവതിയെ കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നു.

യുവതി താമസിച്ചിരുന്ന വീട്ടിലെത്തിയാണ് ഇയാൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്കേറ്റു. യുവതിയുടെ ശരീരത്തിൽ 15 കുത്തുകൾ ഏറ്റിട്ടുണ്ട്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിൽ പിന്നിലെന്ന് പൊലീസ് പറയുന്നു. അതീവ ഗുരുതരാവസ്ഥയിലാണ് യുവതി.