തിരുവനന്തപുരം: നെടുമുടി വേണുവിന് കലാകേരളം വിട നൽകി. കഥാപാത്രങ്ങൾ മാത്രം ബാക്കി. താൻ അഭിനയിച്ച ചില ചിത്രങ്ങൾ സ്‌ക്രീനിലേക്ക് എത്തും മുന്നേയാണ് നെടുമുടി വേണു യാത്രയായിരിക്കുന്നത്. നടുമുടി വേണു അഭിനയിച്ച ചിത്രങ്ങൾ പ്രധാനമായും അഞ്ചെണ്ണമാണ് ഇനി റിലീസ് ചെയ്യാനുള്ളത്.

നെടുമുടി വേണു അഭിനയിച്ച ചിത്രങ്ങൾ പ്രധാനമായും അഞ്ചെണ്ണമാണ് ഇനി റിലീസ് ചെയ്യാനുള്ളത്.രണ്ടെണ്ണം വീതം മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പവും ഒന്ന് മഞ്ജുവാര്യർക്കൊപ്പവും.മോഹൻലാലിന്റെ മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ സാമൂതിരി എന്ന കരുത്തുറ്റ കഥാപാത്രമായി നെടുമുടി വേണു സ്‌ക്രീനിലേക്ക് എത്തും. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലും നെടുമുടി വേണു അഭിനയിച്ചിരുന്നു.

നെടുമുടി വേണി മമ്മൂട്ടിക്ക് ഒപ്പം ഏറ്റവും ഒടുവിൽ അഭിനയിച്ചത് പുഴുവിലാണ്. അമൽ നീരദിന്റെ ചിത്രമായ ഭീഷ്മപർവത്തിലും മമ്മൂട്ടിക്കൊപ്പം നെടുമുടി വേണു അഭിനയിച്ചു.സന്തോഷ് ശിവന്റെ സംവിധാനത്തിലുള്ള ചിത്രമായ ജാക്ക് ആൻഡ് ജില്ലിൽ മഞ്ജു വാര്യർക്ക് ഒപ്പവും നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്.

അഭിനയം തുടങ്ങിയതു മുതൽ ഇതുവരെ നിർത്താതെയുള്ള ഓട്ടംപോലെയായിരിക്കണം നെടുമുടി വേണുവിന്റെ കലാജീവിതം. മരണം വരെയുള്ള സ്വാർഥമായ അഭിനയ ജീവിതമായിരുന്നു നെടുമുടി വേണുവിന്റെത്.മലയാളികളുടെ ഓർമയിൽ മായാതെ എന്നും ഉണ്ടാകും നെടുമുടി വേണു.