കൊല്ലം: നീണ്ടകര, അഴീക്കൽ ഹാർബറുകൾ അടച്ചു. ഇന്നലെ ചേർന്ന ജില്ലാ ഉന്നതതല യോഗത്തിലാണ് തീരുമാനം. ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്ത് തൊഴിലാളികളിൽ കോവിഡ് രോഗബാധ സ്ഥിരികരിച്ചതോടെയാണ് നടപടി. രോഗ പ്രതിരോധത്തിന്റെ ഭാഗമായി അടച്ച തുറമുഖങ്ങൾ രണ്ട് ദിവസം സ്ഥിഗതികൾ വിലയിരുത്തിയതിന് ശേഷമെ ഇനിതുറക്കൂ.

രണ്ട് ദിവസം മുൻപ് ശക്തികുളങ്ങര മത്സ്യ ബന്ധന തുറമുഖത്ത് പതിനാല് തൊഴിലാളികൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടത്തെ തിരക്ക് ഒഴിവാക്കാൻ ഹാർബറുകളിൽ മത്സ്യ വിപണനത്തിനായി കൂടുതൽ കൗണ്ടറുകൾ തുറക്കാനാണ് ജില്ലാഭരണ കൂടത്തിന്റെ തീരുമാനം.