ചെന്നൈ: ന്യൂചെന്നൈ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഞായറാഴ്ച രാജാ അണ്ണാമലൈ റോഡിലെ ധർമപ്രകാശ് കല്യാണമണ്ഡപത്തിൽ നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന ചടങ്ങിന് എൻ.സി.എം.എ. പ്രസിഡന്റ് കെ.വിജയൻ തിരിതെളിയിക്കും. ശിങ്കാരിമേളത്തോടെ സാംസ്‌കാരിക പരിപാടികൾക്ക് തുടക്കമാകും. ഉച്ചയ്ക്ക് 12മുതൽ വിപുലമായ രീതിയിലുള്ള ഓണസദ്യ നടക്കും.

വൈകീട്ട് നാലിനാണ് പൊതുസമ്മേളനം. ആർ.പി.എഫ് ഐ.ജി ബി.മോഹൻ ചടങ്ങ് ഉദ്ഘാടനംചെയ്യും. എൻ.സി.എം.എ.പ്രസിഡന്റ് കെ.വിജയൻ അധ്യക്ഷതവഹിക്കുന്ന യോഗത്തിൽ സെക്രട്ടറി ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിക്കും. പി.ടി അലി, ഗോകുലം ഗോപാലൻ, എം.പി.പുരുഷോത്തമൻ, കെ.ആർ.ബാലൻ, കെ.എ.ജോണി എന്നിവർ ആശംസാപ്രസംഗം നടത്തും. വൈകീട്ട് ആറുമണിയോടെ റിമിടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയ്ക്ക് തുടക്കമാകും.