ടൊറന്റോ: കാനഡയിലെ പ്രവാസി കേരള കോൺഗ്രസ് (എം)ന് പുതിയ ഭാരവാഹികൾ. സോണി മണിയങ്ങാടനെ പ്രസിഡന്റായും സിനു മുളയാനിക്കലിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. റോഷൻ പുല്ലുകാലായിലാണ് പുതിയ ട്രഷറർ. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ ചേർന്ന സൂം മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബിനീഷ് ജോർജ്, അമൽ വിൻസെന്റ്, ബൈജു പകലോമറ്റം, ബിജോയി ഇല്ലം എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റുമാർ. ജോസ് നെല്ലിയാനി, ജിജു ജോസഫ് പൂവത്തിനാംതടത്തിൽ, സിബി ജോൺ, ജോസ് കുര്യൻ എന്നിവരാണ് സെക്രട്ടറിമാർ.

വിവിധ പ്രൊവിൻസുകളിലെ കോഓർഡിനേറ്റർമാരായി ആസ്റ്റർ ജോർജ് (സസ്കച്ചവൻ), റെബി ചെമ്പോട്ടിക്കൽ (നോർത്ത് വെസ്റ്റ് ടെറിറ്റോറിസ്), ജോജോ പുളിക്കൻ (യുക്കോൺ), മാത്യു വട്ടമല (ആൽബെർട്ട), റോബിൻ വടക്കൻ (ആൽബെർട്ട) എന്നിവരെയും തിരഞ്ഞെടുത്തു. ചെറിയാൻ മാത്യു കരിന്തകര, അശ്വിൻ ജോസ് വാളിപ്ലാക്കൽ, മാത്യു റോയി, ക്ലിൻസ് സിറിയക് നെയ്യെത്തുംപറമ്പിൽ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. പ്രവാസി കേരള കോൺഗ്രസിന്റെ റിട്ടേർണിങ് ഓഫീസറായ ചെറിയാൻ മാത്യു കരിന്തകരയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

തോമസ് ചാഴികാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ എന്നിവരെക്കൂടാതെ കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള എഴുപതിലേറെ കേരള കോൺഗ്രസ് പ്രവർത്തകരും മീറ്റിങ്ങിൽ പങ്കെടുത്തു. അമേരിക്കൻ പ്രവാസി കേരള കോൺഗ്രസ് പ്രസിഡന്റ് ജെയ്‌ബു കുളങ്ങര ആശസകൾ നേർന്നു. സിറിയക് ചാഴികാടൻ, ഫെലിക്സ് ജെയിംസ്, ജോർജ് കാപ്പുകാട്ട്, റിന്റോ മാത്യു, ബെന്നി ജോസഫ്, എബിൻ പേരാലുങ്കൽ, ജോർജ് കണിയാരശ്ശേരിൽ, സുനീഷ് ജോസഫ്, നോബിൾ സെബാസ്റ്റ്യൻ, ഡോൺ ജോർജ്, ആൽബിൻ സാബു, സന്ദീപ് കിഴക്കേപ്പുറത്ത്, ബിഫിൻ ജോസ്, അബു മാണി, അജേഷ് മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങു സംഘടിപ്പിച്ചത്.