സതാംപ്റ്റൺ: ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ സംഘത്തെ പ്രഖ്യാപിച്ച് ന്യൂസീലന്റ്. പരിക്കിന്റെ പിടിയിലുള്ള ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ബിജെ വാൾട്ടിങും ടീമിലുണ്ട്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ അജാക്‌സ് പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തി.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ കളിച്ച വില്യംസണ് എഡ്ജ്ബാസ്റ്റണില് നടന്ന രണ്ടാം ടെസ്റ്റ് പരിക്ക് മൂലം നഷ്ടമായിരുന്നു. ന്യൂസിലൻഡിന്റെ 20 അംഗ ടീമിലുള്ള ഡഗ് ബ്രേസ്വെൽ, ജേക്കബ് ടഫി, ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര, മിച്ചൽ സാന്റ്‌നർ എന്നിവരെ ഫൈനലിനുള്ള 15 അംഗ ടീമിൽ നിന്ന് ഒഴിവാക്കി.

അതേ സമയം കോളിൻ ഗ്രാൻഡ്‌ഹോം, വിൽ യങ്, ടോം ബ്ലണ്ടൽ എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തി. പേസ് ബൗളർമാരായ മാറ്റ് ഹെൻട്രി, ട്രെന്റ് ബോൾട്ട്, ടിം സൗത്തി, കെയ്ൽ ജമെയ്‌സൺ എന്നിവരും ടീമിൽ ഇടം നേടി.

15 അംഗ ടീമിൽ ഡാരിൽ മിച്ചലിനെയും മിച്ചൽ സ്ന്റനറെയും ഒഴിവാക്കേണ്ടിവന്നത് നിർഭാഗ്യകരമാണെങ്കിലും ടീമിലെ കടുത്ത മത്സരമാണ് ഇത് തെളിയിക്കുന്നതെന്ന് ന്യൂസിലൻഡ് പരിശീലകൻ ഗാരി സ്റ്റഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇംഗ്ലണ്ടിനെിരായ എഡ്ജബാസ്റ്റൺ ടെസ്റ്റിൽ കളിച്ച അജാസ് പട്ടേലാണ് 15 അംഗ ടീമിലെ കിവീസിന്റെ സ്‌പെഷലിസ്റ്റ് സ്പിന്നർ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ അജാസ് നാലു വിക്കറ്റുമായി തിളങ്ങിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ നാല് വിക്കറ്റ് വീഴ്‌ത്തിയ അജാക്‌സ് ഫൈനലിൽ ടീമിന് മുതൽക്കൂട്ടാകുമെന്ന് പരിശീലകൻ ഗാരി സ്റ്റെഡ് വ്യക്തമാക്കി. കെയ്ൻ വില്ല്യംസണും ബിജെ വാൾട്ടിങും ഫൈനൽ ആകുമ്പോഴേക്ക് ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റെഡ് കൂട്ടിച്ചേർത്തു.

ഓൾ റൗണ്ടർ കോളിൻ ഡി ഗ്രാൻഡ്‌ഹോമെ 15 അംഗ ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ ഓപ്പണർ വിൽ യംഗും റിസർവ് വിക്കറ്റ് കീപ്പറെന്ന നിലയിൽ 15 അംഗ ടീമിലെത്തി. വെള്ളിയാഴ്ച സതാംപ്റ്റണിലെ ഏജീസ് ബൗളിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 1-0ത്തിന് ന്യൂസീലന്റ് സ്വന്തമാക്കിയിരുന്നു. 1999-ന് ശേഷം ഇംഗ്ലീഷ് മണ്ണിൽ കിവീസിന്റെ ആദ്യ ടെസ്റ്റ് പരമ്പര വിജയമായിരുന്നു അത്. ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ന്യൂസീലന്റ് ഒന്നാമതെത്തുകയും ചെയ്തു.