വെറും മൂന്ന് മാസത്തിനുള്ളിൽ 100,000-ലധികം ഓക്ക്ലാൻഡുകാർ അവരുടെ ഫോണുകൾ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും ക്യാമറയിൽ കുടുങ്ങിയതായി റിപ്പോർട്ട്. മൂന്ന് സ്ഥലങ്ങളിലായി രണ്ട് പുതിയ സുരക്ഷാ ക്യാമറകളുടെ ട്രയലിന്റെ ഭാഗമായി പുറത്ത് വിട്ടതാണ് ഈ കണക്കുകൾ.

മൂന്ന് മാസത്തിനുള്ളിൽ 96,000 ഫോൺ കുറ്റകൃത്യങ്ങളും ഡ്രൈവറുടെയും മുൻ യാത്രക്കാരുടെയും സീറ്റിലിരുന്ന് സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്ത 8000 പേർ ആണ് പിടിയിലായത്. എന്നാൽ ഇപ്പോൾ കുറ്റകൃത്യങ്ങൾ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ല കാരണം ന്യൂസിലൻഡ് റോഡുകളിൽ കാറുകൾക്കുള്ളിൽ കാണാൻ കഴിയുന്ന പുതിയ ക്യാമറകളെ അടിസ്ഥാനമാക്കി ചാർജുകൾ കൊണ്ടുവരുന്നതിന് ഒരു നിയമ മാറ്റം ആവശ്യമാണ്. അതിന് ശേഷമായിരിക്കും കേസുകൾ എടുക്കുക.

ന്യൂസിലാൻഡ് ട്രാൻസ്പോർട്ട് ഏജൻസിയായ വക്കാ കൊട്ടാഹി, ഡ്രൈവർമാരുടെ ശ്രദ്ധ തിരിയുന്ന അപകടസാധ്യതകളുടെ വ്യാപ്തി അളക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്യാമറ ട്രയൽ ഉപയോഗിക്കുന്നത്. ഡിസംബറിൽ അവസാനിക്കുന്ന ട്രയലിൽ, ഇതുവരെ 1.3% ഡ്രൈവർമാർ അവരുടെ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നും മുൻവശത്തുള്ള 0.3% ആളുകൾ ബെൽറ്റുള്ളവരല്ലെന്നും കാണിക്കുന്നു.

മാത്രമല്ല സ്പീഡ് ക്യാമറകളുടെ പൊലീസ് ശൃംഖല വക്കാ കൊട്ടാഹി ഏറ്റെടുക്കാനും അത് സുരക്ഷാ ക്യാമറകൾ എന്ന് പുനർനാമകരണം ചെയ്തു വിപുലീകരണത്തിന്റെ ഭാഗമായി 100 എണ്ണം കൂടി ചേർക്കാൻ പദ്ധതിയുണ്ട്.