കൊച്ചി: യഥാർത്ഥ സ്വർണമാണെന്ന വ്യാജേന മുക്കുപണ്ടം നൽകി ജൂവലറികളെ കബളിപ്പിച്ച് സ്വർണം വാങ്ങി തട്ടിപ്പു നടത്തിയതിന് മൈ കല്ല്യാൺ ജുവലറി ജീവനക്കാർ തടഞ്ഞുവെച്ച് കരുനാഗപ്പള്ളി പൊലീസിനെ ഏൽപ്പിച്ച മധ്യപ്രദേശ് സ്വദേശിയെ റിമാന്റു ചെയ്തു. ഇൻഡോർ സുധാമ നഗർ സെക്ടർ ഇ യിൽതാമസിക്കുന്ന അങ്കിത് സോണി (32) യാണ് ജയിലിലയാത്. ഇയാളിൽ നിന്ന് 18.5 പവനോളം സ്വർണാഭരണങ്ങളും ഒട്ടേറെ മുക്കുപണ്ടങ്ങളും പിടികൂടി. സഞ്ചരിച്ചിരുന്ന മധ്യപ്രദേശ് രജിസ്ട്രേഷൻ കാറും കസ്റ്റഡിയിൽ എടുത്തതായി പൊലീസ് പറഞ്ഞു.

ഭീമയേയും കല്ലാണിനെയും ചുങ്കത്തിനെയും പറ്റിച്ചത് ഇങ്ങനെ
.
കഴിഞ്ഞ ബുധനാഴ്ചയാണ് അങ്കിത് സോണ തിരുവനന്തപുരത്ത് എത്തിയത്. ആദ്യം കല്ല്യാൺ ജ്യൂവലേഴ്സിൽ പോയി സ്വർണം വാങ്ങി, തന്റെ കൈയലുള്ള മുക്കു പണ്ടം നല്കിയാണ് ആഭരണം വാങ്ങിയത്. അതിന് ശേഷം ഭീമ ജ്യൂവലറിയിൽ എത്തിയും ഇതേ രീതിയിലുള്ള തട്ടിപ്പ് നടത്തി. പഴയ സ്വർണം എന്ന നിലയിൽ മുക്കു പണ്ടം നല്കി ഇവരെയും പറ്റിച്ചു. പിന്നീട് ചുങ്കത്ത് ജ്യുവലറിയിൽ എത്തിയും തട്ടിപ്പ് നടത്തി.

മൂന്ന് ജ്യൂവലറികളിൽ നിന്നു ലക്ഷങ്ങളുടെ സ്വർണമാണ് മധ്യപ്രദേശ് സ്വദേശിയായ തട്ടിപ്പുകാരൻ കൈക്കലാക്കിയത് മുക്കുപണ്ടത്തിന്റെ ഹോൾമാർക്ക് ഭാഗത്തോ കൊളുത്തിന്റെ ഭാഗങ്ങളിലോ യഥാർഥ സ്വർണം വച്ചാണ് ഇയ്യാൾ തട്ടിപ്പു നടത്തിയത്. കൊളുത്തിന്റെ ഭാഗവും ഹോൾ മാർക്കും മാത്രം നോക്കുന്ന ജ്യൂവലറി ജീവനക്കാർ ഈ തട്ടിപ്പ് പെട്ടെന്ന് തിരിച്ചറിയില്ല. ഇതു മനസിലാക്കിയാണ് ഇയ്യാൾ തട്ടിപ്പ് നടത്തി വന്നത്.

വ്യാഴാഴ്ച ഇയാൾ തട്ടിപ്പ് നടത്താൻ പോയത് ആറ്റിങ്ങൽ ഭീമയിൽ ആയിരുന്നു. അവിടെയും ഇതേ സ്വർണം നല്കി ആഭരണങ്ങൾ വാങ്ങി.പിന്നീട് കൊല്ലം കല്ല്യാണിൽ എത്തി പഴയ സ്വർണം എന്ന നിലയിൽ മുക്കു പണ്ടം നല്കി 50 പവനോളം സ്വർണം വാങ്ങി. ഇയ്യാൾ ന്ലകിയത് വ്യാജ സ്വർണമാണെന്ന് സംശയം ഉദിച്ചതോടെ കല്ല്യാൺ ജീവനക്കാർ ഇയ്യാളെ പിന്തുടർന്നു, മൈ കല്ല്യാൺ ജീവനക്കാരും ഒപ്പം കൂടി. ഇയ്യാളുടെ വണ്ടി കരുനാഗപ്പള്ളി അറേബ്യൻ ജുവലറിക്ക മുന്നിൽ കണ്ടതോടെ മൈ കല്ലാൺ ജീവനക്കാർ ജ്യൂവലറിക്ക് ഉള്ളിൽ കടന്ന് അങ്കിത് സോണിയെ തടഞ്ഞുവെച്ച് കരുനാഗപ്പള്ളി പൊലീസിനെ വിവരം അറിയിച്ചു.

തിരുവനന്തപുരത്തെ ജൂവലറികളിൽ നിന്നുൾപ്പെടെ തട്ടിപ്പ് നടത്തി വാങ്ങിയ സ്വർണവും, വ്യാജ സ്വർണവും, വ്യാജ ഐഡി കാർഡുകളും കണ്ടെടുത്തതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരത്തെ പോത്തീസ് സ്വർണ മഹലിലും ഇയ്യാൾ കയറി മുക്കു പണ്ടം നല്കി പർച്ചേഴ്സ് നടത്തിയതായി കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ ഇയാൾക്കു വ്യാജ മുക്കു പണ്ടങ്ങൾ നിർമ്മിക്കുന്ന ഫാക്ടറി തന്നെയുണ്ടെന്നു പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.ഇയാൽ ഉത്തരേന്ത്യ കേന്ദ്രീകരിച്ചു സ്വർണത്തട്ടിപ്പു നടത്തുന്നവരിൽ പ്രധാനിയാണ്. അങ്കിത് സോണിക്ക് പിന്നിൽ വമ്പൻ റാക്കറ്റുണ്ടെന്നാണ് വിവരം. റിമാന്റിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് കരുനാഗപ്പള്ളി പൊലീസിന്റെ തീരുമാനം

ഹിന്ദിയും ഇംഗ്ളീഷും നന്നായി സംസാരിക്കുന്ന ഇയ്യാളുടെ പെരുമാറ്റത്തിൽ ഒരു സംശയവും തോന്നില്ല. വേറെയു ംപല ജ്യൂവലറികളും ഇയ്യാളുടെ തട്ടിപ്പിൽ പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ജൂവലറികളിൽ കയറി തരം പോലെ മൂന്നോ അഞ്ചോ പവൻ സ്വർണം വേണമെന്നു പറയുകയും അതിനു പകരമായി പഴയ സ്വർണം എടുക്കണമെന്നു ധരിപ്പിച്ചു മുക്കുപണ്ടം നൽകുകയും ചെയ്യും ഇതാണ് ഇയ്യാളുടെ രീതി. ആവിശ്യമെങ്കിൽ അൽപം പണവും നൽകും. ഒട്ടേറെ ജൂവലറികളിൽ ഇയാൾ ഇത്തരത്തിൽ തട്ടിപ്പു നടത്തിയിട്ടുള്ളതായി പൊലീസ് കരുതുന്നു.