തിരുവനന്തപുരം: നടിയായും മോഡലായും സോഷ്യൽ മീഡിയ ഇൻഫ്‌ളുവെൻസറായും മലയാളികൾക്ക് ഏറെ സുപരിചതായാണ് ഹനാൻ.തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയുക വഴി നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും അവയിലൊന്നും പതറാതെ സ്വന്തം കരുത്തിൽ ജീവിത വിജയം നേടുകയാണ് ഹനാൻ.

സമൂഹത്തിൽ തെറ്റുകളോട് എന്നും തുറന്നടിക്കുന്ന പ്രകൃതക്കാരിക്കൂടിയാണ് ഹനാൻ എന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്.തന്റെ സമൂഹമാധ്യമപേജുകളിലൂടെ തന്നെ ഹനാൻ പലപ്പോഴും ഇത് തെളിയിച്ചിട്ടുമുണ്ട്.ട്രെയിൻ യാത്രക്കിടെ ഉണ്ടായ ദുരനുഭവവും ഉൾപ്പടെ അതാത് സമയം ലൈവിലുടെ പ്രേക്ഷകരിലെത്തിച്ച് ജനങ്ങളുടെ കൂടെ പിന്തുണ നേടിക്കൊണ്ടാണ് ഇത്തരം വിഷയങ്ങളെ എപ്പോഴും ഹനാൻ പരിഹരിച്ചിട്ടുള്ളത്.ഏതാനും ദിവസങ്ങൾക്ക് മുൻപും ഹനാന്റെ ഇത്തരത്തിലൊരു ഇടപെടൽ വലിയ ചർച്ചയായിരുന്നു. തനിക്ക് ആശ്ലീല മെസേജ് അയച്ച മധ്യവയസ്‌കനെ സൂത്രത്തിൽ വിളിച്ച് വരുത്തി കൈയോടെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു ഹനാൻ.

തന്നെ മാനസീകമായും ശാരീരികമായും തളർത്തിയ ആ മൂന്നുദിവസത്തെക്കുറിച്ചും സുഹൃത്തുക്കളുടെ ഉപദേശം ഉൾപ്പടെ പരിഗണിച്ച് അയാൾക്ക് കൊടുത്ത പണിയെക്കുറിച്ചും മറുനാടനോട് മനസ്സുതുറക്കുകയാണ് ഹനാൻ.വി ഫോർ കൊച്ചിയുടെത് ഉൾപ്പടെ കൊച്ചിയിലെ പ്രമുഖ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൊക്കെ അംഗവും സമൂഹമാധ്യമങ്ങളിൽ സജീവവുമായ കുമ്പളങ്ങി സ്വദേശി ജോസഫിനെയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്. ഗ്രൂപ്പിലൊക്കെ എല്ലാ സാമൂഹിക വിഷയങ്ങളിലും ഇടപെടുന്ന ഇയാൾ ഒരു പകൽ മാന്യനാണെന്നും ഹനാൻ പറയുന്നു.

തന്റെ നമ്പറിലേക്ക് ആദ്യം രണ്ട് മെസേജുകളാണ് വരുന്നത്.പാവാട ധരിച്ച ഒരു പെൺകുട്ടി വിജനമായ ഒരു സ്ഥലത്ത് ഒരു കരുത്തനായ പുരുഷന്റെ മുന്നിൽ ഒറ്റയ്ക്ക് അകപ്പെട്ടാൽ എന്തായിരിക്കും ഉണ്ടാവുക എന്നായിരുന്നു ആദ്യത്തെ മേസേജ്.പിന്നീട് സംഭവിക്കുന്ന കാര്യങ്ങൾ അങ്ങേയറ്റം അശ്ലീലതയിൽ അയാൾ തനിക്ക് മെസേജ് അയച്ചു.വൈകുന്നേരങ്ങളിൽ ഫ്രീ ആണോ..ഞാൻ എപ്പോഴും വൈകുന്നേരങ്ങളിൽ ഹൈക്കോടതി ബസ്റ്റോപ്പിലിരുന്നു പോൺ വീഡിയോസ് കാണാറുണ്ടെന്നുമായിരുന്നു അടുത്ത മെസേജ്..പിന്നാലെ തന്നെ അയാളുടെ സ്വകാര്യ ഭാഗത്തിന്റെ ദൃശ്യവും തനിക്ക് മെസേജ് അയച്ചു.

ഈ സംഭവം എന്നെ വല്ലാതെ തളർത്തി..ഒരു തരം മെന്റൽ ട്രോമയിലേക്ക് തന്നെ എത്തിച്ചു. എന്ത് ചെയ്യണമെന്നുപോലും അറിയുന്നുണ്ടായിരുന്നില്ല.പക്ഷെ അവന് വെറുതെ വിടാൻ ഒരുക്കല്ലമായിരുന്നു.ആദ്യം അവനെ വിളിച്ചു വരുത്തി സിനിമയിലെ പോലെ ചൊറിയണമൊക്കെ വച്ച് നല്ല പണികൊടുത്ത് പൊലീസിൽ ഏൽപ്പിക്കാനായിരുന്നു തീരുമാനം. പക്ഷെ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോൾ അത് പിന്നീട് നമുക്ക് തിരിച്ചടിയാകുമെന്നും അതിനാൽ അയാളെ തന്ത്രപൂർവ്വം വിളിച്ചുവരുത്തി പൊലീസിൽ ഏൽപ്പിക്കാനുമായിരുന്നു പറഞ്ഞത്.അങ്ങിനെ മൂന്ന് ദിവസം അവനുമായി ചാറ്റ് ചെയ്ത് അവനെ വരുത്തിച്ച ശേഷം പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.

പൊലീസിനോട് പെട്ടെന്ന് തന്നെ വന്ന് അയാളെ അറസ്റ്റ് ചെയ്യണമെന്നും അധികസമയം എനിക്കയാൾക്കടുത്ത് നിൽക്കാൻ വയ്യെന്നും പറഞ്ഞാണ് ഞാൻ അയാളെ കാണാൻ പോയത്. എന്നെ കണ്ടപാടെ അയാൾ പറഞ്ഞത് നിരവധി ട്രാൻസ്ഡൻഡേഴ്‌സ് തന്നെ ഇതിനുമുൻപ് പറ്റിച്ചിട്ടുണ്ടെന്നും ആദ്യമായിട്ടാണ് തനിക്ക് ഇങ്ങനെ ഒരു അനുഭവം എന്നുമായിരുന്നു. പൊലീസെത്തി അറസ്റ്റ് ചെയ്തപ്പോൾ ഞാൻ രണ്ടടി കൊടുക്കുകയും ചെയ്തുവെന്നും ഹനാൻ പറയുന്നു.

'ജോസഫ് ഷൈജു എന്നാണ് ആ ഞരമ്പ് രോഗിയുടെ പേര്. കുമ്പളങ്ങി സ്വദേശിയാണ്.46 വയസുണ്ട്.14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.അതിക്രമങ്ങൾ ഉണ്ടായാൽ ഓരോ പെൺകുട്ടിയും മിണ്ടാതെ ഇരിക്കാതെ പ്രതികരിക്കാൻ തുടങ്ങിയാൽ ഇതുപോലെയുള്ള ഞരമ്പന്മാരെ ഇല്ലായ്മ ചെയ്യാനാകും' ഹനാൻ പറയുന്നു.പ്രതിയെ പിടിച്ചു കൊണ്ടു പോകുമ്പോൾ ഞാൻ രണ്ടടി കൊടുക്കുന്നുണ്ടായിരുന്നു. അത് കണ്ട് പലരും നെഗറ്റീവ് കമന്റ് ചെയ്തു.നിയമം കയ്യിലെടുത്തുവെന്നാണ് പറഞ്ഞത്.

ഇയാൾ എനിക്ക് അയച്ച രണ്ട് മെസേജുകൾ മാത്രമേ ഞാൻ പുറത്ത് വിട്ടിട്ടിള്ളൂ. ഇയാൾ എനിക്ക് അയച്ച മെസേജുകൾ ആ കമന്റിട്ട ആങ്ങളമാർ ഇൻബോക്സിൽ വന്നാൽ തരാം. നിങ്ങളത് കണ്ടാൽ ഇയാളെ ഈ നാട്ടിൽ നിന്നു തന്നെ തല്ലിപ്പുറത്താക്കുമെന്നും' ഹനാൻ കൂട്ടിച്ചേർത്തു

അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണാം