തിരുവനന്തപുരം: പൊലീസൂകാരന്റെ മകളായ എട്ടാം ക്ലാസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മയക്കുമരുന്ന് സംഘങ്ങളാണ് ഈ പെൺകുട്ടിയെ ലൈംഗിക ചൂഷണം ചെയ്തതെന്നാണ് സൂചന. ഈ നാലംഗ സംഘം ഇതേ പെൺകുട്ടി പഠിക്കുന്ന സ്‌കൂളിലെ മറ്റൊരു പത്താംക്ലാസുകാരിയേയും ചൂഷണവിധേയമാക്കിയിട്ടുണ്ട്. ലഹരിയും പീഡനും ഈ സ്‌കൂളിനെ വിവാദത്തിലാക്കുകായണ്. എന്നാൽ സ്‌കൂൾ അധികാരികളോ സർക്കാരോ തെറ്റ് തിരുത്തലിന് ഒന്നും ചെയ്യുന്നില്ല. നിരന്തര വിവാദങ്ങൾ സ്‌കൂളണ്ടാക്കിയിട്ടും തിരുത്തലുകൾ എടുക്കാത്തതാണ് ഈ എട്ടാം ക്ലാസുകാരിയുടെ മരണത്തിന് കാരണം.

പൊലീസുകാരന്റെ ഒറ്റമകളാണ് പെൺകുട്ടി. വളരെ ശ്രദ്ധയും കരുതലോടെയുമാണ് ഈ പെൺകുട്ടിയെ അവർ നോക്കിയിരുന്നത്. വീട്ടമ്മയായിരുന്നു അമ്മ. വീട്ടിലും അയൽപ്രദേശത്തും ഒരു പ്രശ്‌നവും പെൺകുട്ടിക്കില്ല. ഇത്തരമൊരു കുട്ടിയുടെ മരണം ലഹരിയുടേയും പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളുടേയും ഫലമാണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് കണ്ടെത്തുന്നത്. ഇതേ സ്‌കൂളിലെ പിൻവശത്തെ മതിലിലൂടെ ചാടിയെത്തുന്ന നാലു ആൺകുട്ടികളാണ് ഈ പെൺകുട്ടിയേയും ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയത്. സ്‌കൂളിന്റെ പിൻവശത്തെ ശുചി മുറികളിൽ ഇത്തരം പീഡനങ്ങൾ സ്ഥിരമാണ്. വനിതകളായ അദ്ധ്യാപകർ പോലും ഇവിടേക്ക് പോകില്ല. ഈ സ്‌കൂളിലെ ചില പുരുഷ അദ്ധ്യാപകർ രാഷ്ട്രീയ പിൻബലത്തിൽ ഈ മാഫിയയുടെ സഹായികളുമാണ്. ഇതാണ് എട്ടാം ക്ലാസുകാരിക്കും ചതിക്കുഴിയിൽ വീഴാൻ കാരണമായത്.

സ്‌കൂളിൽ നിന്ന് വൈകിട്ട് വീട്ടിലെത്തിയ കുട്ടിയെ അമ്മ കണ്ടിരുന്നു. സ്ഥിരമായി നടക്കാൻ വൈകുന്നേരം പോകുന്ന അമ്മ കുട്ടി വീട്ടിലേക്ക് കയറുന്നതും കണ്ടു. സമീപത്തുള്ള മറ്റ് കുട്ടുകാരും ഇതേ സമയം വീട്ടിന് പുറത്തുണ്ടായിരുന്നു. ഇവർ കൂട്ടിയെ കാത്തു നിന്നു. എന്നാൽ അര മണിക്കൂറായിട്ടും വീട് തുറന്ന് എട്ടാം ക്ലാസുകാരി വന്നില്ല. ഇതോടെ അമ്മയെ അയൽവാസികളായ കുട്ടികൾ വിളിച്ചു കൊണ്ടു വന്നു. വീടിന്റെ കതകു മുട്ടിയിട്ടും തുറന്നില്ല. ഇതോടെ അയൽക്കാരെത്തി കതക് ചവിട്ടി തുറന്ന് അകത്തു കയറി. ഈ സമയം ബാത്ത് റൂമിൽ ബോധ രഹിതയായ പെൺകുട്ടിയെ കണ്ടു. പിന്നാലെ ജനറൽ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയി. വെന്റിലേറ്ററിൽ ആക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിലാണ് ലഹരി ഉപയോഗവും പ്രകൃതി വിരുദ്ധ പീഡനവും തെളിഞ്ഞത്.

ഇതിന് പിന്നാലെയാണ് ഇതേ സ്‌കൂളിലെ മറ്റ് ചില പെൺകുട്ടികളും ദുരനുഭവങ്ങൾ വീട്ടുകാരോട് പങ്കുവച്ചത്. ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവരെ രക്ഷിതാക്കൾ അറിയിച്ചിട്ടുമുണ്ട്. മതിൽ ചാടിയെത്തുന്ന നാലംഗ സംഘത്തിന്റെ വരുതിയിലാണ് ഈ സ്‌കൂളെന്നും രാഷ്ട്രീയ ഇടപെടലുകളാണ് ഇവരെ സഹായിക്കുന്നതെന്നുമാണ് ആക്ഷേപം. സ്‌കൂളിന് തൊട്ടടുത്തെല്ലാം വിഐപി പ്രദേശങ്ങളാണ്. നിരവധി പെൺകുട്ടികളെയാണ് മയക്കു മരുന്നു സംഘം വലയിലാക്കുന്നത്. സമീപത്തെ ചെറു റോഡുകളിലെല്ലാം ഈ കുട്ടികളെ ദുരുപായോഗം ചെയ്യുന്നുണ്ട്. നാട്ടുകാർ കാണുമ്പോൾ പൊലീസ് എത്തും. ഇവരെ അവിടെ നിന്നും പറഞ്ഞയയ്ക്കും. കുട്ടികൾക്കെതിരെ പ്രതികരിക്കുന്നവരെ സദാചാര പൊലീസ് മേലങ്കി അണിയിച്ച് കുറ്റവിചാരണ നടത്തുന്നുവെന്നതാണ് പ്രശ്‌നം.

തിരുവനന്തപുരത്തെ മാനവീയം വീഥി കേന്ദ്രീകരിച്ചാണ് മയക്കു മരുന്ന് സംഘങ്ങൾ പടർന്ന് പന്തലിക്കുന്നത്. ഇതിനെ കൈകാര്യം ചെയ്യാൻ പൊലീസിനും പരിമിതികളുണ്ട്. വീട്ടിൽ ദുരൂഹനിലയിൽ കുഴഞ്ഞുവീണുമരിച്ച എട്ടാം ക്ലാസുകാരി പലതവണ ലൈംഗിക, പ്രകൃതിവിരുദ്ധ പീഡനങ്ങൾക്ക് ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയോട്ടിയിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. നഗരത്തിലെ സ്‌കൂളിൽ എട്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് മൂന്നാഴ്ചമുമ്പ് മരിച്ചത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണ് വിദ്യാർത്ഥിനി. മാർച്ച് 30-ന് സ്‌കൂളിൽനിന്നു പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ പെൺകുട്ടിയെ ശൗചാലയത്തിൽ കുഴഞ്ഞുവീണനിലയിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ക്ഷതമേറ്റ് മൂക്കിലൂടെ രക്തം ഒഴുകിയിരുന്നു.

കൂട്ടുകാരോടൊപ്പം പുറത്തുപോകാൻ വസ്ത്രംമാറാൻ പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനാൽ സുഹൃത്തുക്കൾ അന്വേഷിച്ചു ചെന്നപ്പോഴാണ് വീണുകിടക്കുന്നതു കണ്ടത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ ഒന്നിന് മരിച്ചു. പെൺകുട്ടി മുമ്പ് പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനടക്കം ഇരയായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പീഡനത്തെത്തുടർന്നുള്ള ആഴത്തിലുള്ള മുറിവുകൾ ശരീരത്തിലുണ്ടായിരുന്നു. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. കുട്ടിയുടെ മൊബൈൽ ഫോൺ കേടായിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ല.

അന്വേഷണസംഘം ഫോൺകോൾ വിവരങ്ങൾ ശേഖരിക്കുകയാണ്. ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ലൈംഗികപീഡന വകുപ്പുകൾകൂടി ചേർത്തു.