ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രേങ്ങൾ കേന്ദ്ര സർക്കാർ പുനഃസ്ഥാപിച്ചു. ഇന്ത്യക്കാർ ഏറെയുള്ള മറ്റ് രാജ്യങ്ങിലും നീറ്റ് കേന്ദ്രങ്ങളുണ്ടാകും. ജിസിസി യിലെ ഒമാൻ,യുഎഇ, ഖത്തർ, കുവൈറ്റ് , സൗദി അറേബ്യ, ബഹ്റിൻ എന്നിവിടെയും തായ്‌ലന്റ്, ശ്രീലങ്ക, നേപ്പാൾ,മലേഷ്യ, നൈജീരിയ തുടങ്ങിയ മറ്റ് രാജ്യങ്ങളിലുമാണ് നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിച്ചത്.

ഒമാനിലെ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികളുടെ നീറ്റ് പരീക്ഷാകേന്ദ്രം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷകർത്താക്കളും ദിവസങ്ങൾക്ക് മുമ്പ് ഒമാനിലെ ഇന്ത്യൻ സ്‌കൂൾ രക്ഷാകർത്താക്കളുടെ പ്രതിനിധി കൃഷ്‌ണേന്ദുവിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ട് നിവേദനം നല്കിയിരുന്നു. സമാനമായി മറ്റ് രാജ്യങ്ങളിൽ ഉള്ളവരും നൽകി. എല്ലാ എംബസികളുടെയും ശക്തമായ ഇടപെടലിനെ തുടർന്ന് നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ പുനഃസ്ഥാപിച്ച ഇന്ത്യാ ഗവൺമെന്റിന്റെ ഈ തീരുമാനം നീറ്റ് പരീക്ഷയെഴുതാൻ കാത്തിരുന്ന പ്രവാസികളായ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും ഏറെ ആശ്വാസമാകുകയും ചെയ്തു.

14 സെന്റെറുകളിൽ കൂടി കൂടെ നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് കേന്ദ്രങ്ങൾ അനുവദിക്കുകയായിരുന്നു കേന്ദ്രം. ചൊവ്വാഴ്ച ഇത് സംബന്ധിച്ച് ഉത്തരവ് നാഷണൽ ടെസ്റ്റിങ് ഏജൻസി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുവൈത്തിൽ ഒരു സെന്റെറാണ് ഉള്ളത്. യു.എ.ഇയിൽ മൂന്ന് സെന്റെറുകൾ ഉണ്ട്.ദുബായ്,അബുദാബി,ഷാർജാ എന്നീവടെങ്ങളിലാണീത്.സൗദി അറേബ്യ,ഖത്തൽ,ബഹ്റൈൻ,ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലും സെന്ററുകൾ അനുവദിച്ചു. നേരത്തെ അപേക്ഷിച്ചവർക്ക് സെന്റെറുകൾ മാറാൻ അവസരമുണ്ട്. അതിന് അനുസരിച്ചുള്ള ഫീസ് അടച്ചാൽ മതിയാകുമെന്നും സീനിയർ ഡയറക്ടർ ഡേ:സദ്ഹാന പരാഷാർ ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ 9-ന് ഇറക്കിയ ഉത്തരവിൽ ഇന്ത്യയിലുള്ള 554 പരീക്ഷ കേന്ദ്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അതാവട്ടെ,കഴിഞ്ഞ രണ്ട് വർഷങ്ങളായി ഗൾഫ് അടക്കമുള്ള വിദേശരാജ്യങ്ങളിലെത് നീറ്റ് സെന്റെറുകൾ ഒഴിവാക്കിയുള്ളതായിരുന്നു. ഇത് പ്രവാസികളുടെ കടുത്ത എതിർപ്പിന് വഴിയൊരുക്കി. വിദേശ രാജ്യങ്ങളിലുള്ള നീറ്റ് സെന്ററുകൾ നിർത്തലാക്കിയ സാഹചര്യത്തിൽ കുട്ടികൾ പരീക്ഷ എഴുതുന്നതിനായി തനിയെ യാത്ര ചെയ്യേണ്ടി വരുന്നതും വലിയ തോതിലുള്ള വിമാന ടിക്കറ്റ് നിരക്കും പ്രവാസി രക്ഷിതാക്കൾക്ക് പ്രയാസം ഉണ്ടാക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കേന്ദ്ര സർക്കാരിന് നിവേദനങ്ങൾ എത്തി.

രാജ്യത്തിന്റെ പുരോഗതിയിലും സർവ്വതോന്മുഖമായ വളർച്ചയിലും പ്രവാസി വിദ്യാർത്ഥികളുടെ പങ്ക് നിഷേധിക്കുന്നതിന് തുല്യമാണ് ഇതിലൂടെ സംജാതമായിരിക്കുന്നതെന്നും അവർ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.