ജയ്പൂർ: ന്യൂഡൽഹിക്ക് പിന്നാലെ രാജസ്ഥാനിലും സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. ജയ്പൂരിലെ സ്‌കൂളുകൾക്കാണ് തിങ്കളാഴ്ച ഇ മെയിൽ വഴി ഭീഷണി ഉയർന്നിരിക്കുന്നത്. നാലോ അഞ്ചോ സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണി. ഇതോടെ ബോംബ്, ഡോഗ് സ്‌ക്വാഡുകളും പൊലീസും സ്ഥലത്തെത്തി ജീവനക്കാരെയും വിദ്യാർത്ഥികളെയും ഒഴിപ്പിച്ചു. നേരത്തേ ഡൽഹി - എൻസിആറിലെ 150 ലധികം സ്‌കൂളുകളിലേക്കും സമാന രീതിയിലുള്ള സന്ദേശങ്ങൾ ഉയരുകയും ഭീതി പടർത്തുകയും ചെയ്തിരുന്നു.