ന്യൂഡൽഹി: ഡൽഹി എയിംസിൽ തീപിടിത്തം. അത്യാഹിത വിഭാഗത്തിന് സമീപമുള്ള എൻഡോസ്‌കോപ്പി മുറിക്കാണ് തീ പിടിച്ചത്. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്.

കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് എൻഡോസ്‌കോപ്പി റൂം.അപകടത്തെ തുടർന്ന് രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. ആളപായമില്ലെന്നാണ് വിവരം. അഗ്നിശമന സേന എത്തിയതിന് ശേഷം ജീവനക്കാരെയും രോഗികളെയൃം സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

തീ നിയന്ത്രണവിധേയമാണെന്നും സ്ഥിതിഗതികൾ വിലയിരുത്താൻ എയിംസ് ഡയറക്ടർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അടിയന്തര പരിശോധനക്ക് എത്തുന്ന രോഗികളോട് സഫ്ദർജംഗ് ആശുപത്രിയിലേക്ക് പോകാൻ ഡൽഹി എയിംസ് അധികൃതർ ആവശ്യപ്പെട്ടു.