ഡൽഹി: ബിഹാറിലെ ബക്‌സറിൽ ചൗസ പവർ പ്ലാന്റിനായി ഏറ്റെടുത്ത ഭൂമിക്ക് കൂടുതൽ വില ആവശ്യപ്പെട്ട് നടക്കുന്ന സമരം അക്രമാസക്തമായി. പ്രതിഷേധക്കാർ പൊലീസ് വാൻ കത്തിച്ചു.കൂടാതെ സമരത്തിന്റെ ഭാഗമായി സർക്കാർ വാഹനങ്ങൾ അടിച്ച് തകർത്തതായും റിപ്പോർട്ടുകളുണ്ട്.

ചൗസ പവർ പ്ലാന്റിനായി ഏറ്റെടുത്ത ഭൂമിക്ക് കൂടുതൽ വില ആവശ്യപ്പെട്ട് സമരം നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്.സമരക്കാർ പവർ പ്ലാന്റിന് നേരെയും അക്രമം നടത്തിയതായാണ് പൊലീസ് നൽകുന്ന വിവരം.സമരത്തിൽ പങ്കെടുത്ത കർഷകരെ കഴിഞ്ഞ ദിവസം വീടുകളിൽ കയറി പൊലീസ് ആക്രമിച്ചത് വിവാദമായിരുന്നു.ഇതിന് പിന്നാലെയാണ് ഇന്ന് സംഘർഷം ഉണ്ടായിരിക്കുന്നത്.