ന്യൂഡൽഹി: സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ അരുണാചൽ പ്രദേശിലെ തവാങിന് സമീപം തകർന്നു വീണു. ഒരു പൈലറ്റ് മരിച്ചു. ലൈഫ്റ്റനന്റ് കേണൽ സൗരഭ് യാദവാണ് മരിച്ചത്. സഹപൈലറ്റിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പതിവ് പറക്കലിനിടെ രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ജെമൈതാങ് സർക്കിളിലെ ബിടികെ ഏരിയയ്ക്ക് സമീപമുള്ള ന്യാംജാങ് ചു എന്ന സ്ഥലത്താണ് ഹെലികോപ്റ്റർ തകർന്നുവീണത്.