ന്യൂഡൽഹി : സാങ്കേതിക തകരാറിനെ തുടർന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡിയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി. വൈകീട്ട് അഞ്ചുമണിയോടെ ഡൽഹിയിലേക്കു പോകുന്നതിനായി വിജയവാഡ ഗന്നാവരം വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ഉടനെയാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടത്.

തുടർന്ന് അടിയന്തര ലാൻഡിംഗിന് പൈലറ്റ് അനുമതി തേടുകയായിരുന്നു. സാങ്കേതിക തകരാർ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി അൽപസമയം വിമാനത്താവളത്തിൽ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്നു യാത്ര നാളത്തേക്കു മാറ്റി.