ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സാഗര്‍ ജില്ലയിലെ ഷാഹ്പുര്‍ ഹര്‍ദൗള്‍ ബാബ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പത്തിനും പതിനഞ്ചിനും പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാഹ്പൂരിലെ ഹര്‍ദൗള്‍ ബാബ ക്ഷേത്രത്തിലെ മതപരമായ ചടങ്ങിനിടെയാണു ദാരുണമായ സംഭവം നടന്നത്.

സംഭവത്തിനു പിന്നാലെ പ്രദേശവാസികളുടെ സഹായത്തോടെയായിരുന്നു പൊലീസിന്റെ രക്ഷാപ്രവര്‍ത്തനം നടന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 10നും 15നും ഇടയില്‍ പ്രായമുള്ളവരാണു മരിച്ച കുട്ടികളെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തില്‍ വേദനയുണ്ടെന്നു മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു. പരുക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കുമെന്നു പ്രതീക്ഷിക്കുന്നതായും കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും അറിയിച്ചു. ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതം സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദേഹം പറഞ്ഞു.

ഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നുവെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ഏകദേശം 50 വര്‍ഷം പഴക്കമുള്ള വീടിന്റെ മതില്‍ കനത്ത മഴയില്‍ ഇടിയുകയായിരുന്നുവെന്നാണ് വിവരം. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മുഖ്യമന്ത്രി മോഹന്‍ യാദവ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതം സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മധ്യപ്രദേശിലെ തന്നെ രേവ ജില്ലയില്‍ മതില്‍ ഇടിഞ്ഞുവീണു നാലു കുട്ടികള്‍ മരിച്ചതിനു തൊട്ടുപിന്നാലെയാണു സംഭവം. 5-7 വയസ് പ്രായമുള്ള കുട്ടികള്‍ സ്‌കൂളില്‍നിന്നു മടങ്ങുന്നതിനിടെയാണു മതില്‍ തകര്‍ന്നത്. മതില്‍ ഇടിഞ്ഞുവീണ വീടിന്റെ ഉടമസ്ഥനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മഴ ശക്തി പ്രാപിച്ച ശേഷം ഇത്തരത്തില്‍ മതില്‍ ഇടിഞ്ഞുവീഴുന്ന സംഭവം സംസ്ഥാനത്തു വ്യാപകമാവുകയാണ്.