ബുഡാപെസ്റ്റ്: ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ജാവലിൻ താരം നീരജ് ചോപ്ര ദേശീയപതാകയിൽ ഓട്ടോഗ്രാഫ് ചോദിച്ച ആരാധികയ്ക്ക് ഒപ്പിട്ടുകൊടുത്തത് ആരാധികയുടെ കുപ്പായത്തിന്റെ കയ്യിൽ. ഒളിമ്പിക്സിന് പിന്നാലെ ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിലും സ്വർണം നേടിയ ആദ്യ ഇന്ത്യാക്കാരനാണ് നീരജ്.

ദേശീയപതാകയിൽ ഒപ്പു വേണമെന്ന ആരാധികയുടെ ആവശ്യം താരം സ്നേഹപൂർവ്വം നിരസിച്ചത്. ഇന്ത്യൻ പതാകയെ ബഹുമാനിക്കുന്നതുമായി ബന്ധപ്പെട്ട് 2002 ൽ കൊണ്ടുവന്ന ചട്ടപ്രകാരം മൂവർണ്ണക്കൊടിയിൽ ഏതെങ്കിലും തരത്തിലുള്ള എഴുത്തുകൾ അനുവദിക്കുന്നില്ല. ഇന്ത്യൻ പതാകയെ ബഹുമാനിക്കുന്നത് മുൻനിർത്തിയായിരുന്നു തന്നെ സമീപിച്ച ആരാധികയെ സ്നേഹത്തോടെ ലോകതാരം പിന്തിരിപ്പിച്ചത്.

എന്നാൽ അവരെ ഒട്ടും നിരാശപ്പെടുത്താതെ അവർ ധരിച്ചിരുന്ന വസ്ത്രത്തിന്റെ കൈകളിൽ ഒപ്പിട്ടുകൊടുക്കുകയും ചെയ്തു. ലോക് അത്ലറ്റിക് ചാംപ്യൻഷിപ്പിലെ ആദ്യ സ്വർണ്ണമാണ് നീരജ് നേടിയത്.