ജോഷിമഠിൽ ഭൂമിക്കടിയിൽ നിന്നും നീരുറവ; ആശങ്ക; ഭൗമശാസ്ത്രജ്ഞരുടെ പരിശോധന
- Share
- Tweet
- Telegram
- LinkedIniiiii
ഡെറാഢൂൺ: ജോഷിമഠിൽ ഭൂമിക്കടിയിൽ നിന്നും നീരുറവ കണ്ടെത്തിയത് ആശങ്കയാകുന്നു. ജോഷിമഠിലെ നർസിങ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് നീരുറവ കണ്ടത്. ഈ വർഷമാദ്യം ജോഷിമഠിലെ ഭൗമപ്രതിസന്ധി രൂക്ഷമായ സമയത്തും ഇത്തരത്തിൽ ഭൂമിക്കടിയിൽ നിന്ന് വെള്ളം കണ്ടെത്തിയിരുന്നു. ഇത് വീണ്ടും സംഭവിച്ചതോടെയാണ് ജനങ്ങൾക്കിടയിൽ ആശങ്കയുയരുന്നത്. ഭൗമശാസ്ത്രജ്ഞർ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും ജില്ലാഭരണകൂടം അറിയിച്ചു.
ന്യൂസ് ഡെസ്ക്
Next Story